കൊച്ചി: കേരള സംസ്ഥാന ബാലാവകാശ സംരക്ഷണ കമ്മീഷന്റെ നേതൃത്വത്തിൽ സംസ്ഥാനതല മാധ്യമ ബോധവത്ക്കരണ സെമിനാർ ശനിയാഴ്‌ച്ച(നവംബർ 11)കൊച്ചിയിൽ നടത്തും. എറണാകുളം ഹോട്ടൽ അബാദ് പ്ലാസയിൽ രാവിലെ 10 മുതൽ നടത്തുന്ന സെമിനാർ ഹൈക്കോടതി ജസ്റ്റിസ് എ. മുഹമ്മദ് മുസ്താഖ് ഉദ്ഘാടനം ചെയ്യും.

വിവിധ മാധ്യമങ്ങളുടെ എഡിറ്റർമാരെയും റിപ്പോർട്ടർമാരെയും ഉൾപ്പെടുത്തിയാണ് സെമിനാർ സംഘടിപ്പിക്കുന്നത്. 'മാധ്യമങ്ങളും കുട്ടികളുടെ സംരക്ഷണവും-പോക്സോ, ബാലനീതി നിയമങ്ങളുടെ അടിസ്ഥാനത്തിൽ'എന്ന വിഷയാവതരണവും ബാലാവകാശ സംരക്ഷണ പ്രവർത്തനങ്ങളിൽ മാധ്യമങ്ങൾക്ക് എത്രമാത്രം ഇടപെടൽ നടത്താമെന്നും കുട്ടികളുടെ ദേശീയവും അന്തർദേശീയവുമായ അവകാശ നിയമങ്ങൾക്ക് അനുസൃതമായി മാത്രം വാർത്തകൾ പ്രസിദ്ധീകരിക്കുന്നത് സംബന്ധിച്ച ചർച്ചയും സെമിനാറിൽ നടക്കും.

ഉദ്ഘാടന ചടങ്ങിൽ സംസ്ഥാന ബാലാവകാശ സംരക്ഷണ കമ്മീഷൻ ചെയർപേഴ്സൺ കെ.വി മനോജ് കുമാർ അധ്യക്ഷത വഹിക്കും.