കൊച്ചി:നൈറ്റ് ഡ്യൂട്ടിയിലുണ്ടായിരുന്ന പൊലീസുകാരനോട് എസ്‌ഐയുടെ ലൈംഗികാതിക്രമമെന്ന് പരാതി.ഹിൽപ്പാലസ് ആസ്ഥാനമായുള്ള കേരള ആംഡ് പൊലീസ് ഒന്ന് ബറ്റാലിയന്റെ ഡിറ്റാച്ച്‌മെന്റ് ക്യാമ്പായ പോത്താനിക്കാട് ഗാർഡ് ഡ്യൂട്ടിയിലുണ്ടായിരുന്ന പൊലീസുകാരനാണ് ആംഡ് പൊലീസ് സബ് ഇൻസ്പെക്ടർ ലൈംഗികാതിക്രമം നടത്തിയെന്നു കാണിച്ച് മേലുദ്യോഗസ്ഥർക്ക് പരാതി നൽകിയത്.

കഴിഞ്ഞ 23-ന് രാത്രി പത്തിന് ശേഷമായിരുന്നു പരാതിക്കാസ്പദമായ സംഭവം.തൊട്ടടുത്ത ദിവസം തന്നെ എസ്‌ഐ ക്കെതിരെ മേലധികാരികൾക്ക് രേഖാമൂലം പരാതി നൽകുകയായിരുന്നു.ലൈംഗികാതിക്രമം കാണിച്ചെന്ന പൊലീസുകാരന്റെ പരാതിയിൽ ആംഡ് പൊലീസ് സബ് ഇൻസ്പെക്ടർക്കെതിരേ ബറ്റാലിയൻ കമാൻഡന്റ് അന്വേഷണത്തിന് ഉത്തരവിട്ടിട്ടുണ്ട്.ആരോപണവിധേയനായ എസ്‌ഐ.ക്കെതിരേ മുമ്പും നിരവധി പരാതികൾ ഉണ്ടായിട്ടുണ്ടെന്നാണ് വിവരം.