- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
പത്തനംതിട്ട : ഭിന്നശേഷിക്കാരിയായ യുവതിയെലൈംഗികമായിപീഡിപ്പിച്ചസ്‌കൂൾ ഡ്രൈവർ പൊലീസ് പിടിയിലായി. കുളനട കൈപ്പുഴ നോർത്ത് പോഴുകാട്ടിൽ മേലേതിൽ വിട്ടിൽ നിന്നും കുളനട കൈപ്പുഴ അവിട്ടം വീട്ടിൽ വാടകക്ക് താമസിക്കുന്ന ബാലക്യഷ്ണപിള്ളയുടെ മകൻ മോഹനൻ പിള്ള ( 53)യെ യാണ്ഇലവുംതിട്ട പൊലീസ് ഇന്നുച്ചയ്ക്ക് അറസ്റ്റ് ചെയ്തത്.
40 ശതമാനം ഭിന്നശേഷിക്കാരിയായ യുവതി തൊഴിൽ പരിശീലനം നടത്തുന്ന സ്‌കൂളിലെ ഡ്രൈവറും, യുവതിയെ സ്ഥിരമായി സ്‌കൂൾ വാനിൽകൊണ്ടു പോകുന്നയാളുമാണ് പ്രതി. ക്ലാസില്ലെന്നറിയാതെ സ്‌കൂൾ വാൻ കാത്തു നിന്ന യുവതിയെ വീട്ടിലാക്കാമെന്നു പറഞ്ഞു വിളിച്ചുകയറ്റി, തുടർന്ന് വീട്ടിലെത്തിച്ച്, ആരുമില്ലെന്ന് ഉറപ്പാക്കിയശേഷം ലൈഗികമായി അതിക്രമം കാട്ടുകയായിരുന്നു. കഴിഞ്ഞമാസം 21 ന് രാവിലെ 10.30 നാണ് സംഭവം. യുവതിയുടെ അമ്മ ഇന്ന് മൊഴി നൽകിയതിനെതുടർന്ന് പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിക്കുകയായിരുന്നു.
ഇന്ത്യൻ ശിക്ഷാ നിയമത്തിലെ ബന്ധപ്പെട്ട വകുപ്പുകൾക്ക് പുറമെ, ഭിന്നശേഷിക്കാർക്കുള്ള അവകാശങ്ങൾ സംബന്ധിച്ച വകുപ്പുകൾ കൂടിച്ചേർത്താണ് കേസ് രജിസ്റ്റർ ചെയ്തത്. ജില്ലാ പൊലീസ് മേധാവി സ്വപ്നിൽ മധുകർ മഹാജൻ ഐ പി എസ്സിന്റെ നിർദേശപ്രകാരം ഊർജ്ജിതമാക്കിയ അന്വേഷണത്തെതുടർന്ന് മണിക്കൂറുകൾക്കുള്ളിൽ പ്രതി പിടിയിലായി. പത്തനംതിട്ട ഡി വൈ എസ് പി എസ് നന്ദകുമാറിന്റെ മേൽനോട്ടത്തിൽ, ഇലവുംതിട്ട പൊലീസ് ഇൻസ്‌പെക്ടർ ദീപുവിന്റെ നേത്യത്വത്തിൽ ചെന്നീർക്കരയിൽ നിന്നുമാണ് പ്രതിയെ കസ്റ്റഡിയിലെടുത്തത്, തുടർന്ന് സ്റ്റേഷനിൽ എത്തിച്ച് ചോദ്യം ചെയ്യലിന് ശേഷം അറസ്റ്റ് രേഖപ്പെടുത്തി. വിശദമായ അന്വേഷണത്തിൽ ശാസ്ത്രീയ തെളിവുകൾ പൊലീസ് ശേഖരിച്ചു. എസ് ഐ ശശികുമാർ , എ എസ് ഐ വിനോദ്കുമാർ,എസ് സി പി ഒ മാരായ ബിന്ദുലാൽ , സുരേഷ്‌കുമാർ ,വിപിൻ രാജ്, സി പി ഓ മാരായ അനിത വി,അരുൺ ധീരജ്,പ്രശോഭ് എന്നിവരാണ് അന്വേഷണ സംഘത്തിലുള്ളത്.
ശ്രീലാല് വാസുദേവന് മറുനാടന് മലയാളി പത്തനംതിട്ട ന്യൂസ് കോണ്ട്രിബ്യൂട്ടര്