- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
വീട്ടിൽ ടിവി കണ്ടു കൊണ്ടിരുന്ന പെൺകുട്ടിയെ എടുത്തു കൊണ്ടു പോയി കുളിമുറിയിയിട്ട് ബലാൽസംഗം ചെയ്തു; മാനസിക വൈകല്യമുള്ള പതിനഞ്ചുകാരിയെ പീഡിപ്പിച്ചയാൾക്ക് 34 വർഷം കഠിനതടവ്
അടൂർ: മാനസിക വൈകല്യമുള്ള പതിനഞ്ചുകാരിയെ പീഡിപ്പിച്ച കേസിൽ പ്രതിക്ക് 34 വർഷം കഠിന തടവും ഒന്നര ലക്ഷം രൂപ പിഴയും. കൊടുമൺ ഐക്കാട് ചന്ദ്രാലയം കൊച്ചുമോൻ എന്ന് വിളിക്കുന്ന ലിജു ചന്ദ്രനെ അടൂർ ഫാസ്റ്റ് ട്രാക് സ്പെഷ്യൽ കോടതി (പോക്സോ കോടതി) ജഡ്ജി എ. സമീർ ആണ് ശിക്ഷിച്ചത്. പിഴത്തുക പെൺകുട്ടിക്ക് നൽകണം. പിഴ അടക്കാതെ വന്നാൽ മൂന്ന് വർഷം അധികം തടവ് ശിക്ഷ അനുഭവിക്കണമെന്നും കോടതി വിധിച്ചു.
കൊടുമൺ പൊലീസ് 2017 ൽ രജിസ്റ്റർ ചെയ്ത കേസിലാണ് വിധി. ഓണാഘോഷവുമായി ബന്ധപ്പെട്ട പരിപാടിക്കായി സ്റ്റേജ് കെട്ടുന്ന പണിയിൽ ഏർപ്പെട്ട പ്രതി തൊട്ടടുത്ത വീട്ടിൽ അതിക്രമിച്ചു കയറി ടി വി കണ്ടുകൊണ്ടിരുന്ന പെൺകുട്ടിയെ വായ് പൊത്തിപ്പിടിച്ച് എടുത്തു
കൊണ്ടുപോയി വീടിന് പിന്നിലെ കുളിമുറിയിൽ വച്ച് ലൈംഗികമായി പീഡിപ്പിക്കുകയായിരുന്നു. നിലവിളി കേട്ട് ഓടിക്കൂടിയവരാണ് കുട്ടിയെ രക്ഷപ്പെടുത്തിയത്.
മാതാവിന്റെ പരാതിയിൽ പ്രത്യേക വിദഗ്ദ്ധന്റെ സഹായത്തോടെ കുട്ടിയുടെ മൊഴി രേഖപ്പെടുത്തി കൊടുമൺ പൊലീസ് രജിസ്റ്റർ ചെയ്ത് അന്വേഷണം നടത്തിയ കേസിൽ ഇന്ത്യൻ ശിക്ഷാ നിയമത്തിലെയും പോക്സോ നിയമത്തിലെ ബന്ധപ്പെട്ട വകുപ്പുകളുടെയും വ്യവസ്ഥപ്രകാരമാണ് ശിക്ഷവിധിച്ചത്. പ്രോസിക്യൂഷൻ ഭാഗത്തുനിന്നും 17 സാക്ഷികളെ വിസ്തരിക്കുകയും, 17 രേഖകൾ തെളിവിലേക്ക് ഹാജരാക്കുകയും ചെയ്തു. പ്രോസിക്യൂഷനുവേണ്ടി അഡ്വ. സ്മിത ജോൺ പി ഹാജരായി.
ശ്രീലാല് വാസുദേവന് മറുനാടന് മലയാളി പത്തനംതിട്ട ന്യൂസ് കോണ്ട്രിബ്യൂട്ടര്