- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
വീട്ടില്‍ കെട്ടിയിട്ട് പീഡിപ്പിച്ചെന്ന് പരാതി; ഷോര്‍ട്ട് ഫിലിം സംവിധായകന്‍ വിനീതിനും അലന്‍ ജോസ് പെരേരയ്ക്കും സന്തോഷ് വര്‍ക്കിക്കും എതിരെ കേസ്
കൊച്ചി: ഷോര്‍ട്ട് ഫിലിം സംവിധായകന്‍ വിനീത്, യുട്യൂബ് താരങ്ങളായ അലന്‍ ജോസ് പെരേര, ആറാട്ടണ്ണന്‍ എന്ന സന്തോഷ് വര്‍ക്കി എന്നിവര്‍ക്കെതിരെ പീഡനപരാതി. ട്രാന്‍സ്‌ജെന്‍ഡറിന്റെ പരാതിയിലാണ് കേസ്. ചിറ്റൂര്‍ ഫെറിക്കടുത്തുള്ള വാടക വീട്ടില്‍ കെട്ടിയിട്ട് പീഡിപ്പിച്ചെന്നാണ് കേസ്. അലന്‍ ജോസും സന്തോഷ് വര്‍ക്കിയും ലൈംഗികമായി വഴങ്ങണമെന്ന് തന്നോട് ആവശ്യപ്പെട്ടെന്നാണ് ട്രാന്‍സ്‌ജെന്‍ഡറിന്റെ പരാതി. ഏപ്രില്‍ 5 ന് ഉണ്ടായ അതിക്രമത്തിലാണ് സംവിധായകന്‍ വിനീതിനെതിരെ പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. ബ്രൈറ്റ്, അഭിലാഷ് എന്നീ ഷോര്‍ട്ട് ഫില്ിം പ്രവര്‍ത്തകര്‍ക്കെതിരെയും പൊലീസ് കേസെടുത്തിട്ടുണ്ട്. […]
കൊച്ചി: ഷോര്‍ട്ട് ഫിലിം സംവിധായകന്‍ വിനീത്, യുട്യൂബ് താരങ്ങളായ അലന്‍ ജോസ് പെരേര, ആറാട്ടണ്ണന്‍ എന്ന സന്തോഷ് വര്‍ക്കി എന്നിവര്‍ക്കെതിരെ പീഡനപരാതി. ട്രാന്‍സ്‌ജെന്‍ഡറിന്റെ പരാതിയിലാണ് കേസ്. ചിറ്റൂര്‍ ഫെറിക്കടുത്തുള്ള വാടക വീട്ടില്‍ കെട്ടിയിട്ട് പീഡിപ്പിച്ചെന്നാണ് കേസ്.
അലന്‍ ജോസും സന്തോഷ് വര്‍ക്കിയും ലൈംഗികമായി വഴങ്ങണമെന്ന് തന്നോട് ആവശ്യപ്പെട്ടെന്നാണ് ട്രാന്‍സ്‌ജെന്‍ഡറിന്റെ പരാതി. ഏപ്രില്‍ 5 ന് ഉണ്ടായ അതിക്രമത്തിലാണ് സംവിധായകന്‍ വിനീതിനെതിരെ പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. ബ്രൈറ്റ്, അഭിലാഷ് എന്നീ ഷോര്‍ട്ട് ഫില്ിം പ്രവര്‍ത്തകര്‍ക്കെതിരെയും പൊലീസ് കേസെടുത്തിട്ടുണ്ട്.
സിനിമയിലെ ഭാഗങ്ങള്‍ വിശദീകരിക്കാന്‍ എന്ന പേരില്‍ എത്തി തന്നെ വീട്ടില്‍ കെട്ടിയിട്ട് പീഡിപ്പിച്ചെന്നാണ് പരാതി. സിനിമയിലെ മേക്കപ്പ് ആര്‍ട്ടിസ്റ്റാണ് പരാതി നല്‍കിയത്. സന്തോഷ് വര്‍ക്കിയുടെയും അലന്‍ ജോസ് പെരെരയുടെയും ഉള്‍പ്പെടെ പേരുകള്‍ പറഞ്ഞ് ഇവരുടെ ലൈംഗിക താല്‍പര്യത്തിന് വഴങ്ങണമെന്ന് വിനീത് പറഞ്ഞതായും പരാതിയുണ്ട്.
ഓഗസ്റ്റ് പതിമൂന്നിനാണ് യുവതി പരാതി നല്‍കിയത്. യുവതിയുടെ രഹസ്യമൊഴി രേഖപ്പെടുത്തിയിട്ടുണ്ട്. ഏപില്‍ പന്ത്രണ്ടിനാണ് സംഭവം നടന്നത്. വിനീതും പരാതിക്കാരിയും സൗഹൃദത്തിലായിരുന്നു. സൗത്ത് ചിറ്റൂരിലാണ് യുവതി വാടകയ്ക്ക് താമസിക്കുന്നത്. സിനിമയുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ വിശദീകരിക്കാനെന്ന് പറഞ്ഞ് പ്രതികള്‍ വാടക വീട്ടിലെത്തുകയും ഒന്നാം പ്രതി കെട്ടിയിട്ട് പീഡിപ്പിക്കുകയും ചെയ്തെന്നാണ് പരാതിയിലുള്ളത്. ശേഷം മറ്റുള്ളവര്‍ക്ക് വഴങ്ങിക്കൊടുക്കണമെന്ന് പറയുകയും ചെയ്തു.




