കണ്ണൂർ: പാനൂർ മൊകേരി വള്ള്യായിയിൽ പ്രണയപ്പകയാൽ കൊല്ലപ്പെട്ട വിഷ്ണുപ്രിയയുടെ അദ്ധ്യാപകന്റെ ഫേസ് ബുക്ക് പോസ്റ്റിനെതിരെ എസ്. എഫ്. ഐ പ്രതിഷേധം ശക്തമാകുന്നു. വിവാദ പോസ്റ്റ് അദ്ധ്യാപകൻ പിൻവലിച്ചു മാപ്പു പറയണമെന്ന് എസ്. എഫ്. ഐ നേതാക്കൾ ആവശ്യപ്പെട്ടു. കുസാറ്റ് പോളിമർ ആൻഡ് റബ്ബർ ടെക്നോളജി എച്ച്ഒഡി പ്രശാന്ത് രാഘവന്റെ പോസ്റ്റാണ് വിവാദത്തിലായത്. 'അവൾ തേച്ചു അവൻ ഒട്ടിച്ചു' എന്നാണ് ഫേസ് ബുക്ക് പോസ്റ്റ്. സംഭവത്തിൽ പ്രതിഷേധവുമായി വിദ്യാർത്ഥികൾ രംഗത്തെത്തി.

അദ്ധ്യാപകന്റെ നിലപാട് സ്ത്രീവിരുദ്ധവും ലജ്ജാവഹവുമാണെന്ന് എസ്എഫ്ഐ പ്രതികരിച്ചു. സംഭവത്തിൽ പ്രതിഷേധവുമായി കുസാറ്റ് ക്യാംപസിൽ വിദ്യാർത്ഥികൾ രംഗത്തെത്തി. അദ്ധ്യാപകൻ മാപ്പ് പറയണമെന്ന് എസ്. എഫ്. ഐ പ്രവർത്തകർ നടത്തിയ പ്രതിഷേധസമരത്തിലൂടെ ആവശ്യപ്പെട്ടു. ഇല്ലെങ്കിൽ അദ്ധ്യാപകനെ ബഹിഷ്‌കരിക്കാനാണ് സംഘടനയുടെ തീരുമാനം.