- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കണ്ണൂർ സർവകലാശാല യൂണിയൻ തിരഞ്ഞെടുപ്പ്: പള്ളിക്കുന്ന് കൃഷ്ണ മേനോൻ കോളേജിൽ എസ് എഫ് ഐ-കെ എസ് യു സംഘർഷം; പ്രവർത്തകർ ദേശീയ പാതയും പൊലീസ് സ്റ്റേഷനും ഉപരോധിച്ചു
കണ്ണൂർ: കണ്ണൂർ സർവകലാശാല യൂണിയൻ തെരഞ്ഞെടുപ്പ് ഫലപ്രഖ്യാപനത്തിനു ശേഷം പള്ളിക്കുന്ന് വനിതാ കോളേജിൽ സംഘർഷം. കെ.എസ്.യു വനിതാ പ്രവർത്തകരെ പുറത്ത് നിന്നുള്ള എസ്.എഫ്. ഐ പ്രവർത്തകർ മർദ്ദിച്ചതായാണ് പരാതി. തങ്ങളെ മർദ്ദിച്ചവർക്കെതിരെ നടപടിയെടുക്കണമെന്ന് ആവശ്യപ്പെട്ടു വിദ്യാർത്ഥിനികൾ കോളേജിന് മുൻവശത്തുള്ള ദേശീയ പാത ഉപരോധിച്ചു. തുടർന്ന് കണ്ണൂർ ടൗൺ പൊലിസ ്സ്റ്റേഷനിലെക്ക് പ്രവർത്തകരെ ബലംപ്രയോഗിച്ചു മാറ്റി. ഇതിനെ തുടർന്ന് പ്രവർത്തകർ സമരം ശക്തമാക്കി കൊണ്ടു കണ്ണൂർ ടൗൺ പൊലിസ് സ്റ്റേഷൻ ഉപരോധിച്ചു.
സ്റ്റേഷനു മുൻപിൽ കുത്തിയിരുന്ന ്കെ. എസ്.യു പ്രവർത്തകർ ഉപരോധിച്ചു. ഇതേ തുടർന്ന് ഇവരെ കണ്ണൂർ ടൗൺ പൊലിസ് സ്റ്റേഷനുമുൻപിൽ നിന്നും ബലംപ്രയോഗിച്ചു മാറ്റാൻ ശ്രമിച്ചതിനെ തുടർന്ന് പൊലിസുമായി ഉന്തുംതള്ളുമുണ്ടായി. തങ്ങളെ മർദ്ദിച്ചവർക്കെതിരെ കേസെടുക്കാതെ പിൻതിരിഞ്ഞു പോകില്ലെന്നാണായിരുന്നു പ്രവർത്തകർ പറഞ്ഞു.
തുടർന്ന് ഡി.സി.സി ഓഫീസിൽ നിന്നും കോൺഗ്രസ് നേതാക്കളെത്തിയാണ് പ്രവർത്തകരെ പിൻതിരിപ്പിച്ചത്. കെ. എസ്.യു സംസ്ഥാന വൈസ് പ്രസിഡന്റ് മുഹമ്മദ ്ഷമ്മാസ്, ജില്ലാപ്രസിഡന്റ് കെ.പി അതുൽ എന്നിവർ സമരത്തിന് നേതൃത്വം നൽകി. വർഷങ്ങൾക്ക് ശേഷം കണ്ണൂർ കൃഷ്ണമേനോൻ വനിതാ കോളേജിൽ കോളേജിൽ കെ എസ് യു ചെയർപേഴ്സൺ ചരിത്രവിജയം നേടിയതിന്റെ അസഹിഷ്ണുതയാണ് അക്രമത്തിന്കാരണമെന്ന് കെ. എസ്.യു ജില്ലാ അധ്യക്ഷൻ കെ.പി അതുൽ ആരോപിച്ചു.
യൂത്ത് കോൺഗ്രസ് കുറ്റിയാട്ടൂർ മണ്ഡലം ജനറൽ സെക്രട്ടറിയായ തീർത്ഥ നാരായണനാണ് ഇവിടെ നിന്നും ജയിച്ചത്. തിരഞ്ഞെടുപ്പിന് മുൻപേ തന്നെ പല ക്യാമ്പസുകളിലും കെ.എസ്.യു എതിരില്ലാതെ തെരഞ്ഞെടുക്കപ്പെടുന്ന സാഹചര്യവും ഇത്തവണയുണ്ടായി. എസ്.എഫ്.ഐ എന്നത് വ്യാജന്മാരുടെയും തട്ടിപ്പുകാരുടെയും കൂടാരമാണെന്ന് വിദ്യാർത്ഥികൾ തിരിച്ചറിഞ്ഞ് തെരഞ്ഞെടുപ്പിലൂടെ അവർ എസ്.എഫ്.ഐ തൂത്തെറിഞ്ഞെന്നും ക്യാംപസുകളിൽ കെ.എസ്.യു വിന്റെ ശക്തമായ തിരിച്ചുവരവ് വിദ്യാർത്ഥിപക്ഷ നിലപാടുകൾ ഉയർത്തിപ്പിടിച്ച് തെറ്റുകൾക്കെതിരെ വിരൽ ചൂണ്ടി സമരമുഖം തീർത്ത കെ.എസ്.യു വിനുള്ള വിദ്യാർത്ഥികളുടെ അംഗീകാരമെന്നും കെ.എസ്.യു സംസ്ഥാന വൈസ് പ്രസിഡന്റ് പി.മുഹമ്മദ് ഷമ്മാസ് പറഞ്ഞു.
എസ്.എഫ്.ഐ എന്നത് കേവലം ഭരണ വിലാസ ക്രിമിനൽ സംഘമായി അധപ്പതിച്ചിരിക്കുകയാണെന്നും ഇത്തരം സംഘടനകൾക്ക് ഇനി ക്യാംപസുകളിൽ സ്ഥാനമുണ്ടാവില്ലെന്നും പ്രതിസന്ധികളെ അതിജീവിച്ച് കരുത്തോടെ തിരിച്ചുവരുന്നതിന് കെ.എസ്.യു വിന് പിന്തുണ നൽകി കെ.എസ്.യു സ്ഥാനാർത്ഥികളെ വിജയിച്ച പ്രബുദ്ധരായ വിദ്യാർത്ഥി സമൂഹത്തിന് നന്ദിരേഖപ്പെടുത്തുന്നതായും ജില്ലാ പ്രസിഡന്റ് എം.സി അതുൽ പറഞ്ഞു.
കണ്ണൂർ കോളേജ് യൂണിയൻ തെരഞ്ഞെടുപ്പിൽ പുറമേ നിന്നുള്ള പാർട്ടി പ്രവർത്തകരിടപെട്ട് ബോധപൂർവം സംഘർഷാവസ്ഥ സൃഷ്ടിക്കുന്ന പ്രവണത ജനാധിപത്യ മര്യാദയ്ക്കു നിരക്കുന്നതല്ലെന്ന് ഡിസിസി പ്രസിഡന്റ് അഡ്വ.മാർട്ടിൻ ജോർജ്ജ് പ്രസ്താവനയിൽ പറഞ്ഞു. കോളേജ് യൂണിയൻ തെരഞ്ഞെടുപ്പ് വിദ്യാർത്ഥി സംഘടനകൾ അതിന്റെ സ്പോർട്സ്മാൻ സ്പിരിറ്റ് ഉൾക്കൊണ്ട് നടത്തുമ്പോൾ അതിലെ ബാഹ്യ ഇടപെടലുകളാണ് സംഘർഷത്തിനിടയാക്കുന്നത്.
വിദ്യാർത്ഥി സംഘടനാ പ്രവർത്തകരല്ലാത്ത ക്രിമിനൽ സംഘങ്ങളാണ് എസ്.എഫ്.ഐക്കാരെന്ന പേരിൽ സംഘടിച്ചെത്തി ജില്ലയിൽ പലയിടങ്ങളിലും അക്രമം നടത്തിയത്. കെ.എസ്.യു ജില്ലാ പ്രസിഡന്റിനു നേരെയും വനിത കോളേജിലടക്കും യുഡിഎഫ് വിദ്യാർത്ഥി സംഘടനാ പ്രവർത്തകർക്കു നേരെയും അക്രമമുണ്ടായി. ഇത്തരം ബാഹ്യ ഇടപെടലുകൾ നിയന്ത്രിക്കാൻ സിപിഎം നേതൃത്വം തയ്യാറാകണം. കോളേജ് യൂണിയൻ തെരഞ്ഞെടുപ്പിൽ വിദ്യാർത്ഥികളല്ലാത്ത പുറമേ നിന്നുള്ളവരെ ഇറക്കി വെല്ലുവിളിക്കുന്നത് തീർത്തും അപലപനീയമാണ്.
എസ്.എഫ്.ഐയുടെ അക്രമരാഷ്ട്രീയത്തിനെതിരേ വലിയ തോതിൽ വിദ്യാർത്ഥികൾക്കിടയിൽ ഉയർന്നു വരുന്ന വികാരത്തിന്റെ പ്രതിഫലനമാണ് കോളേജ് യൂണിയൻ തെരഞ്ഞെടുപ്പിൽ പലയിടങ്ങളിലും അവർക്കുണ്ടായ സമ്പൂർണ പരാജയം. ഏകപക്ഷീയമായ വിജയം എസ്.എഫ്.ഐക്കുണ്ടാകാറുള്ള കോളേജുകളിൽ പോലും കെഎസ്.യു മുന്നണിക്ക് നേട്ടമുണ്ടാക്കാൻ സാധിച്ചത് കലാലയങ്ങൾ മാറി ചിന്തിക്കുന്നതിന്റെ തെളിവാണ്. അക്രമവും ഭീഷണിയും കൊണ്ട് എതിർശബ്ദങ്ങളെ അടിച്ചമർത്താൻ നോക്കേണ്ടെന്നും അതിക്രമങ്ങൾക്കെതിരേ പ്രതിരോധം തീർക്കുന്ന വിദ്യാർത്ഥി സമൂഹത്തിന് പൂർണപിന്തുണ കോൺഗ്രസ് പ്രസ്ഥാനം നൽകുമെന്നും മാർട്ടിൻ ജോർജ് പറഞ്ഞു. അഭിമാനകരമായ വിജയം നേടിയ കെ.എസ്.യുവിന്റേയും മുന്നണിയുടെയും പോരാളികളെ ഡിസിസി പ്രസിഡന്റ് അഭിനന്ദിച്ചു.




