- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കോളേജ് യൂണിയൻ തിരഞ്ഞെടുപ്പിനിടെ എസ്.എഫ്.ഐ വനിതാ നേതാവിനെതിരായ ആക്രമണം; നാല് വിദ്യാർത്ഥികൾ റിമാൻഡിൽ
വയനാട്:കഴിഞ്ഞ ദിവസം വയനാട്ടിൽ എസ്എഫ്‌ഐ വനിതാ നേതാവിനെ ആക്രമിച്ച സംഭവത്തിൽ നാല് വിദ്യാർത്ഥികൾ റിമാൻഡിൽ.മേപ്പാടി പോളിടെക്‌നിക്ക് കോളേജിലെ മൂന്നാം വർഷ വിദ്യാർത്ഥികളായ അലൻ ആന്റണി,മുഹമ്മദ് ഷിബിൽ,അതുൽ കെ ഡി, കിരൺ രാജ് എന്നിവരാണ് റിമാൻഡിലായത്.വിദ്യാർത്ഥി സംഘർഷത്തിനിടയിൽ പൊലീസ് ഉദ്യോഗസ്ഥനെ മർദിച്ച സംഭവമടക്കം കണ്ടാലറിയാവുന്ന 40 വിദ്യാർത്ഥികൾക്കെതിരെ പൊലീസ് കേസെടുത്തിട്ടുണ്ട്.സംഘർഷത്തെ തുടർന്ന് മേപ്പാടി പോളിടെക്‌നിക്ക് കോളേജ് അടച്ചിട്ടു.
കഴിഞ്ഞ ദിവസം യൂണിയൻ തെരഞ്ഞെടുപ്പിനിടെയാണ് എസ്എഫ്‌ഐ ജില്ലാ ജോയിൻ സെക്രട്ടറി അപർണ ഗൗരിക്ക് ഗുരുതരമായി പരിക്കേറ്റത്. അപർണ മേപ്പാടിയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിൽ തുടരുകയാണ്.കോളേജിലെ ലഹരി മാഫിയ സംഘമാണ് വനിത നേതാവിനെ ആക്രമിച്ചതെന്നാണ് എസ്എഫ്‌ഐ യുടെ ആരോപണം.
Next Story




