- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
എസ്എഫ്ഐ യൂണിയൻ നേതാക്കളെ സസ്പെൻഡ് ചെയ്തതിൽ പ്രതിഷേധം; കട്ടപ്പന സർക്കാർ കോളേജ് പ്രിൻസിപ്പലിനെ വിദ്യാർത്ഥികൾ പൂട്ടിയിട്ടു; യൂണിയൻ ചെയർമാനെ സസ്പെൻഡ് ചെയ്തത് കള്ളപ്പരാതിയിൽ എന്ന് എസ്എഫ്ഐ
ഇടുക്കി: കടപ്പന സർക്കാർ കോളേജ് പ്രിൻസിപ്പലിനെ വിദ്യാർത്ഥികൾ പൂട്ടിയിട്ടു. കോളേജ് യൂണിയൻ ചെയർമാനടക്കം രണ്ടുപേരെ സസ്പെൻഡ് ചെയ്തതിൽ പ്രതിഷേധിച്ചായിരുന്നു പൂട്ടിയിടൽ.
ചെയർമാനായ ജിഷ്ണു കെ ബി, രഞ്ജിത്ത് എന്നിവരെയാണ് സസ്പെൻഡ് ചെയ്തത്. സംഭവത്തിൽ എസ്എഫ്ഐയുടെ നേതൃത്വത്തിൽ പ്രതിഷേധം തുടരുകയാണ്. കള്ള പരാതിയിലാണ് ചെയർമാനെ സസ്പെൻഡ് ചെയ്തതെന്നാണ് എസ്എഫ്ഐ ആരോപിക്കുന്നത്. പെൺകുട്ടികളുടെ ഹോസ്റ്റലിലേക്ക് കുട്ടികൾ വൈകിയെത്തിയതിനാൽ അവരെ പ്രവേശിപ്പിക്കുന്നതിന് വാർഡൻ തടസ്സം പറഞ്ഞിരുന്നു. ഇതിൽ യൂണിയൻ നേതാക്കൾ ഇടപെടുകയും വാക്കുതർക്കത്തിലേക്ക് മാറുകയും ചെയ്തതോടെയാണ് ഇത്തരമൊരു നടപടിയിലേക്ക് പ്രിൻസിപ്പൽ നീങ്ങുന്നത്.
പൊലീസിന്റെ നേതൃത്വത്തിൽ വിദ്യാർത്ഥികളുമായി ചർച്ച നടന്നു. എന്നാൽ സസ്പെൻഷൻ പിൻവലിക്കാതെ പ്രതിഷേധത്തിൽ നിന്ന് പിന്നോട്ടില്ലെന്നാണ് വിദ്യാർത്ഥികളുടെ പക്ഷം. സസ്പെൻഡ് ചെയതവരെ തിരിച്ചെടുക്കണോ എന്ന വിഷയത്തിൽ കോളേജിൽ സ്റ്റാഫ് കൗൺസിൽ ചേരുകയാണ്.




