പത്തനംതിട്ട:കോളേജ് യൂണിയൻ തിരഞ്ഞെടുപ്പിൽ തോറ്റതിന് പിന്നാലെ പ്രിൻസിപ്പലിനെതിരെ പ്രതിഷേധവുമായി എസ്.എഫ്.ഐ.അടൂർ ഐ.എച്ച്.ആർ.ഡി കോളേജിലാണ് എസ്.എഫ്.ഐ യുടെ പ്രതിഷേധത്തെ തുടർന്ന് മോഡൽ പരീക്ഷ മുടങ്ങിയത്.കോളേജിന്റെ ഗേറ്റിന് മുന്നിൽ വനിതാ പ്രിൻസിപ്പലിന്റെ കോലം കെട്ടിത്തൂക്കിയായിരുന്നു എസ്.എഫ്.ഐ യടുടെ പ്രതിഷേധം.എന്നാൽ കോളജ് തെരഞ്ഞെടുപ്പ് തോൽവിയെ തുടർന്നാണ് പ്രതിഷേധം നടന്നതെന്ന ആരോപണം എസ്എഫ്ഐ നിഷേധിച്ചു.കാമ്പസിൽ പഠിപ്പ് മുടക്കുക മാത്രമാണ് എസ്എഫ്ഐ ചെയ്തതെന്നും പരീക്ഷാഹാളിൽ നിന്ന് കുട്ടികളെ ഇറക്കിവിട്ടിട്ടില്ലെന്നും എസ്എഫ്ഐ നേതാക്കൾ പറഞ്ഞു.

കഴിഞ്ഞ ദിവസമായിരുന്നു തെരഞ്ഞെടുപ്പ്.തെരഞ്ഞടുപ്പിൽ എസ്എഫ്ഐ പൂർണമായി പരാജപ്പെട്ടിരുന്നു.ഇതേ തുടർന്ന് തെരഞ്ഞെടുപ്പിൽ ക്രമക്കേട് നടന്നിട്ടുണ്ടെന്നും ഇലക്ഷൻ റദ്ദാക്കണമെന്നുമായിരുന്നു എസ്എഫ്ഐയുടെ ആവശ്യപ്പെട്ടിരുന്നു.എന്നാൽ ഇത് അംഗീകരിക്കാനാകില്ലെന്നായിരുന്നു പ്രിൻസിപ്പലിന്റെ നിലപാട്.തെരഞ്ഞെടുപ്പിൽ ക്രമക്കേട് നടന്നിട്ടില്ലെന്നും റദ്ദാക്കാൻ കഴിയില്ലെന്നും പ്രിൻസിപ്പൽ അറിയിച്ചു.

ഇതേ തുടർന്നാണ് ക്യാമ്പസിൽ എസ്എഫ്ഐയുടെ പ്രതിഷേധം നടന്നത്.പ്രിൻസപ്പലിന്റെ മുറിയിലെത്തിയ എസ്എഫ്ഐ പ്രവർത്തകർ ഭീഷണിപ്പെടുത്തിയതായി സഹ അദ്ധ്യാപകർ പറഞ്ഞു.കോളജിൽ മോഡൽ പരീക്ഷ നടക്കുന്നതിനിടെ ക്ലാസ് മുറിയിൽ നിന്ന് വിദ്യാർത്ഥികളെ ഇറക്കിവിടുകയും ചെയ്തതായി അദ്ധ്യാപകർ ആരോപിച്ചു.ഇതിന് പിന്നാലെയാണ് വനിത പ്രിൻസിപ്പലിന്റെ കോലം കെട്ടിത്തൂക്കിയത്.