ശബരിമല:ശബരിമല ദർശനത്തിനെത്തിയ തീർത്ഥാടകൻ സന്നിധാനത്ത് കുഴഞ്ഞ് വീണു മരിച്ചു.കൊട്ടാരക്കര പട്ടാഴി വടക്കേക്കര മേതുകുമ്മേൽ ശ്രീകൃഷ്ണ വിലാസത്തിൽ ഉണ്ണിക്കൃഷ്ണൻ (73 ) ആണ് സന്നിധാനത്ത് ദർശനത്തിയപ്പോൾ ദേഹാസ്വസ്ഥ്യം അനുഭവപ്പെട്ട് മരിച്ചത്.

സന്നിധാനത്തെ ക്യൂ കോംപ്ലക്‌സിന് സമീപം വെള്ളിയാഴ്ച രാവിലെ കുഴഞ്ഞ് വീണ ഇദ്ദേഹത്തെ ഉടൻ തന്നെ സന്നിധാനം ഗവ. ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.ഭാര്യ: സുഭദ്ര. മകൾ: ഹൃദ്യ. മരുമകൻ: ശ്രീജിത്ത്.