ശബരിമല: ചുഴലിക്കാറ്റും കനത്ത മഴയുടെയും പശ്ചാത്തലത്തിൽ ശബരിമലയിലെ ഭക്തജന തിരക്കിൽ നേരിയ കുറവ്. ഫിൻജാൽ ചുഴലിക്കാറ്റിനെ തുടർന്ന് ഉണ്ടായ ശക്തമായ മഴയും വെള്ളപ്പൊക്കവും മൂലം തമിഴ്നാട്ടിൽനിന്നുള്ള തീർത്ഥാടകരുടെ എണ്ണത്തിൽ കാര്യമായ കുറവുണ്ടായിട്ടുണ്ട്.

മഴയെ അവഗണിച്ച് മഴക്കോട്ട് അണിഞ്ഞാണ് തീർത്ഥാടകരിൽ ഭൂരിഭാഗവും ദർശനത്തിനായി ഇപ്പോൾ എത്തിക്കൊണ്ടിരിക്കുന്നത്. ഇന്ന് രാവിലെ നട തുറന്നത് മുതൽ മുപ്പതിനായിരം തീർത്ഥാടകരാണ് ഇതുവരെ ദർശനം നടത്തിയത്.

5881 സ്പോട് ബുക്കിങ്ങ് ആണ് നിലവിലുള്ളത്. അടുത്ത മൂന്നു മണിക്കൂറിൽ സന്നിധാനം, പമ്പ , നിലയ്ക്കൽ എന്നിവിടങ്ങളിൽ ഇടിമിന്നലോട് കൂടിയ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു .