കണ്ണൂര്‍ : വരാന്‍ പോകുന്നപാലക്കാട് നിയമസഭാമണ്ഡലം ഉപതിരഞ്ഞെടുപ്പില്‍ സി പി എമ്മിനും, ബി ജെ പി ക്കു എതിരായ വിധിയെഴുത്ത് ഉണ്ടാകുമെന്ന് ഷാഫി പറമ്പില്‍ എം പി കണ്ണൂരില്‍ പറഞ്ഞു. കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയെ പാര്‍ട്ടി തീരുമാനിക്കും.

പാലക്കാട്ടെജനങ്ങള്‍ അംഗീകരിക്കുന്ന പാലക്കാടെ ജനങ്ങളുടെ ആവശ്യങ്ങള്‍ ശക്തമായി ഉന്നയിക്കാന്‍ കഴിയുന്ന ഒരാളെ കണ്ടെത്തി പാര്‍ട്ടി സ്ഥാനാര്‍ത്ഥിയെ തീരുമാനിക്കും. സി പി എം പ്രവര്‍ത്തകര്‍ക്ക് പോലും ഈ സര്‍ക്കാരിനെ മടുത്ത് ഇരിക്കുകയാണ്.തൃശ്ശൂരില്‍ ഉണ്ടായിരിക്കുന്ന സി പി എം - ബിജെപി വോട്ട് കച്ചവടത്തിന് എതിരായ വിധിയെഴുത്ത് പാലക്കാട് ഉണ്ടാകുമെന്ന് ഷാഫി പറമ്പില്‍ എം പി കണ്ണൂരില്‍ മാധ്യമ പ്രവര്‍ത്തകരോട് പറഞ്ഞു.