നിലമ്പൂർ: മറുനാടൻ മലയാളി എഡിറ്റർ ഷാജൻ സ്‌കറിയ നിലമ്പൂർ പൊലീസ് സ്‌റ്റേഷനിൽ ഹാജരായി. നിലമ്പൂർ പൊലീസ് സ്‌റ്റേഷനിൽ രജിസ്റ്റർ ചെയ്ത കേസുമായി ബന്ധപ്പെട്ട് ശനിയാഴ്ച ഹാജരാകണമെന്ന് ഹൈക്കോടതി നിർദേശിച്ചിരുന്നു. ഇത് അനുസരിച്ചാണ് ഷാജൻ രാവിലെ നിലമ്പൂർ എസ്എച്ച്ഒയ്ക്ക് മുന്നിൽ ഹാജരായത്. ഹാജരാകുന്നതിൽ വീഴ്ച വരുത്തരുതെന്ന് ഹൈക്കോടതി നിർദ്ദേശം ഉണ്ടായിരുന്നു. അത് അനുസരിച്ചാണ് ഹാജരായത്.

നിലമ്പൂർ നഗരസഭ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ സ്‌കറിയുടെ പരാതിയിൽ ആയിരുന്നു ഷാജൻ സ്‌കറിയക്കെതിരെ പൊലീസ് കേസെടുത്തത്. ജാമ്യമില്ലാവകുപ്പ് ചുമത്തി നിലമ്പൂർ പൊലീസാണ് കേസ് രജിസ്റ്റർ ചെയ്തിരുന്നത്. കേസിൽ ഷാജന് ഹൈക്കോടതി നേരത്തെ മുൻകൂർ ജാമ്യം അനുവദിച്ചിരുന്നു.