- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
പാർലമെന്റിൽ ഒരു ചുവടുതെറ്റി, ഇടതുകാലിന് ഉളുക്കുണ്ട്; പാർലമെന്റിൽ കാലുതെറ്റി വീണ് ശശി തരൂരിന് പരുക്ക്; പരിപാടികൾ റദ്ദാക്കി വിശ്രമത്തിൽ
ന്യൂഡൽഹി: പാർലമെന്റിൽ കാലുതെറ്റി വീണ് കോൺഗ്രസ് എംപി ശശി തരൂരിന് പരുക്ക്. കാലുതെറ്റിവീഴുകയായിരുന്നുവെന്നും കാലിന് ഉളുക്കുണ്ടെന്നും തരൂർ സോഷ്യൽ മീഡിയയിൽ അറിയിച്ചു. ഇന്ന് പാർലമെന്റിൽ പോകാൻ സാധിച്ചില്ലെന്നും വാരാന്ത്യ പരിപാടികൾ റദ്ദാക്കിയതായും പോസ്റ്റിലുണ്ട്.
'അൽപ്പം അസൗകര്യം: ഇന്നലെ പാർലമെന്റിൽ ഒരു ചുവടുതെറ്റി, ഇടതുകാലിന് ഉളുക്കുണ്ട്. കുറച്ച് മണിക്കൂറുകളോളം വീഴ്ച അവഗണിച്ചുവെങ്കിലും പിന്നീട് വേദന വല്ലാതെ മൂർച്ഛിച്ചു. അതിനാൽ ആശുപത്രിയിൽ പോകേണ്ടി വന്നു. ഇപ്പോൾ കിടപ്പിലാണ്. ഇന്ന് പാർലമെന്റ് കാണുന്നില്ല, വാരാന്ത്യത്തിലെ മണ്ഡല പരിപാടികളും റദ്ദാക്കി', തരൂർ ട്വീറ്റ് ചെയ്തു.
Next Story




