- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഷവർമ ഉണ്ടാക്കുന്നവരുടേയും കഴിക്കുന്നവരുടേയും അറിവില്ലായ്മ പ്രശ്നമുണ്ടാക്കുന്നു; കർശന നടപടിയെന്ന് സർക്കാർ ഹൈക്കോടതിയിൽ
കൊച്ചി: ഷവർമ അടക്കമുള്ള ആഹാരസാധനങ്ങളുടെ ഗുണനിലവാരം ഉറപ്പാക്കാൻ കർശന നടപടി സ്വീകരിക്കുകയാണെന്ന് സർക്കാർ ഹൈക്കോടതിയിൽ അറിയിച്ചു. ഉണ്ടാക്കുന്നതുവരുടേയും കഴിക്കുന്നവരുടേയും അറിവില്ലായ്മ അടക്കം പ്രശ്നമാകുന്നുവെന്ന് എഡിജിപി ഗ്രേഷ്യസ് കുര്യാക്കോസ് കോടതിയിൽ പറഞ്ഞു.
ബോധവൽക്കരണം അടക്കമുള്ള നടപടികൾ സ്വീകരിക്കുന്നുണ്ടെന്നും എഡിജിപി കോടതിയിൽ പറഞ്ഞു. സർക്കാർ നടപടികളിൽ തൃപ്തനാണെന്ന് കേസ് പരിഗണിച്ച് ജസ്റ്റിസ് ദേവൻ രാജൻ പറഞ്ഞു. തുടർനടപടികൾ ഉണ്ടാവണമെന്നും ശക്തമാക്കണമെന്നും അദ്ദേഹം നിർദേശിച്ചു.
കാസർകോട് പ്ലസ് വൺ വിദ്യാർത്ഥിനി ദേവനന്ദ മരിച്ച സംഭവത്തെത്തുടർന്ന് മാതാവ് നൽകിയ ഹർജിയാണ് കോടതി പരിഗണിച്ചത്. അടുത്ത് കാക്കനാട് ഷവർമ കഴിച്ച് യുവാവ് മരിച്ചതിന്റെ പശ്ചാത്തലത്തിൽ കോടതി വിഷയം വീണ്ടും പരിഗണനയിലെടുത്തപ്പോഴാണ് സർക്കാർ നടപടികൾ സ്വീകരിച്ചതിന്റെ വിശദാംശങ്ങൾ കോടതിയെ അറിയിച്ചത്.




