പാലക്കാട്: കാപ്പ നിയമപ്രകാരം അറസ്റ്റ് ചെയ്ത പ്രതിയിൽ നിന്ന് വിലയേറിയ പേന എസ്എച്ച്ഒ അടിച്ചുമാറ്റിയെന്ന് ആരോപണം. തൃത്താല സിഐക്കെതിരെ വകുപ്പുതല നടപടി ആവശ്യപ്പെട്ട് ജില്ലാ പൊലീസ് മേധാവി റിപ്പോർട്ട് നൽകി. തൃത്താല എസ് എച്ച് ഒ വിജയകുമാരനെതിരെയാണ് വകുപ്പ് തല നടപടിക്ക് ശുപാർശ നൽകിയത്.

നടപടി ആവശ്യപ്പെട്ട് നോർത്ത് സോൺ ഐ.ജിക്ക് എസ് പി കത്ത് നൽകിയിട്ടുണ്ട്. കഴിഞ്ഞ ജൂണിൽ കാപ്പാ നിയമപ്രകാരം അറസ്റ്റ് ചെയ്ത പ്രതിയിൽ നിന്ന് എസ് എച്ച് ഒ 60,000 രൂപയുടെ പേന കൈക്കലാക്കിയെന്നാണ് പരാതി. കസ്റ്റഡിയിൽ എടുത്തപ്പോൾ അന്വേഷണത്തിന്റെ ഭാഗമായി വാങ്ങിയ പേന ജി ഡിയിൽ എൻട്രി ചെയ്യുകയോ തിരിച്ചുനൽകുകയോ ചെയ്തില്ല. വിഷയത്തിൽ പ്രതിയായ ഫൈസൽ നൽകിയ പരാതിയിലാണ് നടപടി