കൊച്ചി: മാലിന്യമുക്ത നവകേരളം കാമ്പയിന്റെ ഭാഗമായി എറണാകുളം ജില്ലാ ഭരണകൂടം കോളജ് വിദ്യാർത്ഥികൾക്കായി ഷോർട്ട് ഫിലിം മത്സരം സംഘടിപ്പിക്കുന്നു. ഹരിത കർമ്മ സേനയുടെ പ്രവർത്തനങ്ങൾ, ഹരിത പ്രോട്ടോകോൾ എന്നീ വിഷയങ്ങളെ ആസ്പദമാക്കിയാണ് ഷോർട്ട് ഫിലിം തയാറാക്കേണ്ടത്.

എറണാകുളം ജില്ലയിലെ കോളജ് വിദ്യാർത്ഥികൾക്കാണ് പങ്കെടുക്കാ9 അർഹത. നാല് മിനിറ്റ് മുതൽ ആറു മിനിറ്റ് വരെയാകണം ഷോർട്ട് ഫിലിമിന്റെ ദൈർഘ്യം. വ്യക്തിപരമായോ കൂട്ടായോ മത്സരത്തിൽ പങ്കെടുക്കാം. ഒന്നാം സമ്മാനം 25,000 രൂപ, രണ്ടാം സമ്മാനം 10,000 രൂപ, മൂന്നാം സമ്മാനം 5000 രൂപ. ചിത്രം ഗൂഗിൾഡ്രൈവിൽ അപ് ലോഡ് ചെയ്ത ശേഷം ലിങ്ക് campaign.jdlsgd@gmail.com എന്ന വിലാസത്തിലേക്ക് 2023 ഡിസംബർ 10നകം അയക്കണം. വിശദവിവരങ്ങൾ ജില്ലാ കളക്ടറുടെ ഫേസ് ബുക്ക് പേജിൽ ലഭിക്കും. https://www.facebook.com/dcekm. രജിസ്റ്റർ ചെയ്യുന്നതിനുള്ള ലിങ്ക് - https://forms.gle/1sf44xLMUTX6Gmfp9