- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
അരിയിൽ ഷുക്കൂർ വധക്കേസ്; പി. ജയരാജനും ടി.വി രാജേഷും നൽകിയ വിടുതൽ ഹർജി ഓഗസ്റ്റ് 21ന് പരിഗണിക്കും
കൊച്ചി: എംഎസ്എഫ് നേതാവ് അരിയിൽ ഷുക്കൂർ വധക്കേസ് സിപിഎം നേതാക്കളായ പി. ജയരാജനും ടി.വി രാജേഷും നൽകിയ വിടുതൽ ഹർജി എറണാകുളം സിബിഐ സ്‌പെഷ്യൽ കോടതി ഓഗസ്റ്റ് 21ന് പരിഗണിക്കും. ഷുക്കൂറിന്റെ മാതാവ് ആത്തിക്ക വിടുതൽ ഹർജിയെ എതിർത്ത് നേരത്തെ കോടതിയെ സമീപിച്ചിരുന്നു.
ഷുക്കൂറിന്റെ മാതാവിന്റെ അഭിഭാഷകൻ കൊലപാതകത്തിനായി ഗൂഢാലോചന നടന്നത് തെളിയിക്കുന്നതിനുള്ള സാക്ഷി മൊഴികൾ ഉണ്ടെന്നും ജയരാജന്റെയും, ടി വി രാജേഷിന്റെയും പങ്ക് തെളിയിക്കുന്ന ഫോൺ രേഖകളും, സാക്ഷിമൊഴികളും സാഹചര്യത്തെളിവുകളുമുണ്ടെന്നും അറിയിച്ചു.
അരിയിൽ ഷുക്കൂർ വധക്കേസിൽ അന്വേഷണ ഉദ്യോഗസ്ഥനോട് പി.ജയരാജനെതിരെ ദുർബല വകുപ്പുകൾ ചുമത്താൻ പി.കെ. കുഞ്ഞാലിക്കുട്ടി ആവശ്യപ്പെട്ടെന്ന ആരോപണവുമായി അഭിഭാഷകൻ ടി പി ഹരീന്ദ്രൻ രംഗത്തെത്തിയിരുന്നു. രാഷ്ട്രീയത്തിലെ കൊടുക്കൽ വാങ്ങലുകളുടെ ഭാഗമായിരുന്നു ഇടപെടലെന്നും ഹരീന്ദ്രൻ പറഞ്ഞിരുന്നു. ആരുടേയും കോളാമ്പിയല്ല. ആരുടേയും പ്രേരണയിലല്ല ആരോപണം ഉന്നയിച്ചത്. അദ്ദേഹത്തിന്റെ പരിമിതി മൂലമാണ് മുൻ അന്വേഷണ ഉദ്യോഗസ്ഥൻ ഡിവൈഎസ് പി സുകുമാരൻ ആരോപണം നിഷേധിച്ചത്.
കുഞ്ഞാലിക്കുട്ടി രാഷ്ട്രീയ ധാർമികത കാണിച്ചില്ല. സിബിഐ കേസ് ഏറ്റെടുത്ത ശേഷമാണ് ശക്തമായ വകുപ്പുകൾ ചേർത്തത്. കുഞ്ഞാലിക്കുട്ടിക്കെതിരെ ആരോപണം ഉന്നയിച്ച് ഫേസ്‌ബുക്ക് കുറിപ്പിട്ടതിനുശേഷം കെ സുധാകരൻ വിളിച്ചു. അങ്ങിനെ പറയേണ്ടിയിരുന്നില്ല എന്ന് പറഞ്ഞു. എന്നാൽ നിലപാടിൽ മാറ്റമില്ലെന്നും ഹരീന്ദ്രൻ വ്യക്തമാക്കിയിരുന്നു.




