കൊല്ലം: പോസ്റ്റ് ഓഫീസ് നിക്ഷേപ തട്ടിപ്പ് കേസില്‍ സിപിഎം വനിത നേതാവ് അറസ്റ്റില്‍. സിപിഎം ആശ്രാമം ബ്രാഞ്ച് കമ്മറ്റിയംഗവും ഉളിയക്കോവില്‍ സ്വദേശിയുമായ ഷൈലജയാണ് അറസ്റ്റിലായത്.

പോസ്റ്റ് ഓഫീസ് മഹിളാ പ്രധാന്‍ ഏജന്റായി പ്രവര്‍ത്തിക്കുകയായിരുന്നു ഷൈലജ. 2017 മുതല്‍ 2022 നിക്ഷേപകരില്‍ നിന്ന് സമാഹരിച്ച തുക പോസ്റ്റ് ഓഫീസില്‍ നിക്ഷേപിച്ചില്ല. നിക്ഷേപകര്‍ തുക മടക്കി വാങ്ങാന്‍ എത്തിയപ്പോഴാണ് തട്ടിപ്പ് മനസ്സിലാക്കുന്നത്. പരാതിയുടെ അടിസ്ഥാനത്തില്‍ അതീവ രഹസ്യമായിട്ടാണ് പൊലീസ് കേസന്വേഷിച്ചതും പ്രതിയെ പിടികൂടിയതും.