- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
വളർത്താൻ പട്ടിക്കുഞ്ഞുങ്ങൾ; സൗജന്യമായി വീട്ടിലേക്ക് ഇറച്ചിയും മീനും; തട്ടിപ്പുകേസിലെ പ്രതിയുമായി വഴിവിട്ട ബന്ധം പുലർത്തിയ എസ്ഐക്ക് സസ്പെൻഷൻ
മാവേലിക്കര:നിയമന തട്ടിപ്പുമായി ബന്ധപ്പെട്ട കേസിലെ പ്രതിയുമായി ബന്ധമുണ്ടായിരുന്ന പൊലീസുകാർക്കെതിരെ നടപടി.ചെട്ടികുളങ്ങര കേന്ദ്രീകരിച്ചുനടന്ന കോടികളുടെ നിയമനത്തട്ടിപ്പുകേസുമായി ബന്ധപ്പെട്ടാണ് സ്‌പെഷ്യൽ ബ്രാഞ്ച് എസ്‌ഐ. ആർ. ആനന്ദകുമാറിനെ സസ്‌പെൻഡുചെയ്തത്.മാവേലിക്കര പ്രിൻസിപ്പൽ എസ്‌ഐ. മൊഹ്‌സീൻ മുഹമ്മദിനെ എറണാകുളം റൂറലിലേക്കു സ്ഥലംമാറ്റുകയും മറ്റൊരു സ്‌പെഷ്യൽബ്രാഞ്ച് ഉദ്യോഗസ്ഥനായ ശിവപ്രസാദിനെ എറണാകുളം ജില്ലയിലേക്കും മാറ്റിക്കൊണ്ടാണ് പൊലീസുകാർക്കെതിരെ നടപടിക്ക് ഉത്തരവിട്ടിരിക്കുന്നത്.
സ്പെഷ്യൽ ബ്രാഞ്ച് എസ്‌ഐ. ആയിരുന്ന ആനന്ദകുമാർ ഔദ്യോഗികപദവി ദുരുപയോഗം ചെയ്യുകയും ഗുരുതരമായ വീഴ്ചവരുത്തുകയും അച്ചടക്കമില്ലായ്മ കാട്ടുകയും ചെയ്തതായി ഉത്തരവിൽ പറയുന്നു.നിയമനത്തട്ടിപ്പു കേസിലെ പ്രതികളുമായി അനാവശ്യബന്ധം സൂക്ഷിച്ചുവെന്നും കേസിന്റെ വിവരങ്ങൾ പ്രതികൾക്കു ചോർത്തിക്കൊടുത്തുവെന്നും ഉത്തരവിൽ വ്യക്തമാക്കുന്നു.വാദികളുടെ പരാതി പരിഹരിക്കാൻ ഇടനിലനിന്നു,വിവരങ്ങൾ മേലധികാരികളെ അറിയിക്കാതിരുന്നതും എസ്‌ഐ ക്കെതിരെയുള്ള നടപടിക്ക് കാരണണായി ചൂണ്ടിക്കാട്ടുന്നു.നിയമന തട്ടിപ്പ കേസിലെ പ്രധാന പ്രതിയായ വിനീഷ് രാജിന്റെ പെറ്റ് ഷോപ്പിൽനിന്ന് പട്ടിക്കുഞ്ഞുങ്ങളെയും പട്ടിക്കുള്ള ഭക്ഷണവും വാങ്ങി, ഇറച്ചിയും മീനും സൗജന്യമായി കൈപ്പറ്റുകയും ചെയ്തു എന്നീ കുറ്റങ്ങളുമാണ് നടപടിക്കു കാരണമായത്.
എറണാകുളം റേഞ്ച് ഡി.ഐ.ജി. നീരജ് കുമാർ ഗുപ്തയാണ് ഇതുസംബന്ധിച്ച ഉത്തരവിറക്കിയത്. സംഭവത്തെക്കുറിച്ചുള്ള ജില്ലാ പൊലീസ് മേധാവിയുടെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണു ഉത്തരവ്.വകുപ്പുതല അന്വേഷണച്ചുമതല അമ്പലപ്പുഴ ഡിവൈ.എസ്‌പി.ക്കാണ്. ആരോപണമുയർന്നപ്പോൾത്തന്നെ ആനന്ദകുമാറിനെ വള്ളികുന്നത്തേക്കും ശിവപ്രസാദിനെ ഹരിപ്പാട്ടേക്കും സ്ഥലം മാറ്റിയിരുന്നു.
കേസ് ഒത്തുതീർപ്പാക്കാൻ ശ്രമിച്ചുവെന്ന ആരോപണത്തെത്തുടർന്ന് പ്രത്യേകാന്വേഷണസംഘത്തിൽനിന്നു നേരത്തേ എസ്‌ഐ. മുഹ്‌സിൻ മുഹമ്മദിനെ ഒഴിവാക്കിയിരുന്നു.ഇതേ കാരണത്തിലാണ് ഇയാളെ എറണാകുളം റൂറലിലേക്കു മാറ്റിയിര്ക്കുന്നത്.നിയമനത്തട്ടിപ്പു കേസുമായി ബന്ധപ്പെട്ട് സസ്‌പെൻഷനിലാകുന്ന നാലാമത്തെ പൊലീസ് ഉദ്യോഗസ്ഥനാണ് ആനന്ദകുമാർ.ദേവസ്വംബോർഡ്, കരിയിലക്കുളങ്ങര സഹകരണ സ്പിന്നിങ്മിൽ എന്നിവയിലടക്കം ജോലി വാഗ്ദാനംചെയ്ത് മുഖ്യപ്രതിയും കൂട്ടരും കോടിക്കണക്കിനു രൂപ തട്ടിയെടുത്തതായാണ് കേസ്.




