- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
എസ് എഫ് ഐ നേതാവല്ലേ എന്ന് ആക്രോശിച്ച് വിദ്യാർത്ഥികളെ പൊലീസ് മർദ്ദിച്ചെന്ന് പരാതി; കോതമംഗലം എസ്‌ഐ മാഹിനെ സസ്‌പെൻഡ് ചെയ്തു
കൊച്ചി: വിദ്യാർത്ഥികളെ മർദിച്ചെന്ന പരാതയിൽ എസ്‌ഐക്ക് സസ്‌പെൻഷൻ. കോതമംഗലം സ്റ്റേഷനിലെ എസ് ഐ മാഹിനെയാണ് സസ്‌പെൻഡ് ചെയ്തത്. മാർ ബസേലിയോസ് കോളേജിലെ രണ്ടാം വർഷ ബിരുദ വിദ്യാർത്ഥിയായ റോഷൻ റെന്നിയെ എസ്‌ഐ മാഹിൻ സലിം മർദിക്കുന്ന ദൃശ്യങ്ങൾ നേരത്തെ പുറത്തുവന്നിരുന്നു. റോഷന്റെ സുഹൃത്തിനെ പൊലീസ് സ്റ്റേഷനിലേക്ക് കൂട്ടികൊണ്ട് പോയതിനെ തുടർന്ന് മറ്റ് സുഹൃത്തുക്കളുമായി കോതമംഗലം സ്റ്റേഷനിലെത്തിയപ്പോഴായിരുന്നു സംഭവം.
സ്റ്റേഷന് അകത്തേക്ക് വലിച്ചുകയറ്റിയ ശേഷം ഇടത് കരണത്തും ചെവിയിലും ശക്തമായി മർദിച്ചെന്ന് വിദ്യാർത്ഥി കോതമംഗലം എസ്.എച്ച്.ഒയ്ക്ക് നൽകിയ പരാതിയിൽ പറയുന്നു. തുടർന്ന് വൈദ്യപരിശോധന നടത്തിയ റോഷനെ ജാമ്യത്തിൽ വിട്ടിരുന്നു. പിന്നീട് ചെവിക്ക് അസഹ്യമായ വേദന അനുഭവപ്പെട്ടതിനെ തുടർന്ന് കോതമംഗലം സർക്കാർ ആശുപത്രിയിലും രണ്ട് സ്വകാര്യ ആശുപത്രികളിലും ചികിത്സ തേടിയെന്നും പരാതിയിൽ പറയുന്നു.
ഹോട്ടൽ പരിസരത്ത് ബഹളം ഉണ്ടാക്കിയെന്നാരോപിച്ച് വിദ്യാർത്ഥികളെ സ്റ്റേഷനിലെത്തിച്ചതെന്നാണ് പൊലീസ് വിശദീകരണം...എസ് എഫ് ഐ നേതാവല്ലേ എന്ന് ആക്രോശിച്ചാണ് പൊലീസ് മർദിച്ചതെന്ന് റോഷൻ പറയുന്നു. അകാരണമായി തന്നെ മർദ്ദിച്ച എസ്‌ഐക്ക് എതിരെ നടപടിയെടുക്കണമെന്നും റോഷൻ ആവശ്യപ്പെട്ടു.



