- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കുട്ടികൾക്ക ഷോക്കേറ്റത് ഫുട്ബോൾ കളി കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങുമ്പോൾ വൈദ്യുതി വേലിയിൽ നിന്ന്; അപകടം പന്നിയെ തുരത്താൻ സ്ഥാപിച്ച വൈദ്യുതി വേലിയിൽ നിന്നും; കിഴിശ്ശേരിയിൽ സിനാന് ദാരുണാന്ത്യം
മലപ്പുറം: വൈദ്യുതി വേലിയിൽ നിന്ന് ഷോക്കേറ്റ് വിദ്യാർത്ഥി മരിച്ചു. മറ്റൊരാൾ വൈദ്യുതാഘാതമേറ്റ് ചികിൽസയിലും. മലപ്പുറം കിഴിശ്ശേരിയലാണ് സംഭവം. പന്നി ശല്യം തടയാൻ സ്ഥാപിച്ച വൈദ്യുതി വേലിയിലാണ് അപകടം.
കുഴിഞ്ഞൊളം സ്വദേശി വെള്ളാലിൽ അബ്ദുറസാഖിന്റെ മകൻ സിനാൻ (17) ആണ് മരിച്ചത്. സുഹൃത്തായ 17 കാരൻ വി.കെ.ശിഹാബിന്റെ മകൻ ഷംനാദ് പരുക്കേറ്റ് കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിൽസയിലാണ്. സ്വകാര്യ വ്യക്തിയുടെ കൃഷിയിടത്തിൽ സ്ഥാപിച്ച വൈദ്യുതി വേലിയിൽ നിന്നാണ് അപകടം. ഇന്നലെ രാത്രി 9 നാണ് നാടിനെ നടുക്കിയ ദുരന്തം.
ഇരുവരും ഫുട്ബോൾ കളി കഴിഞ്ഞു വീട്ടിലേക്ക് മടങ്ങുമ്പോൾ സിനാന്റെ വീട്ടിൽനിന്ന് ഏകദേശം 500 മീറ്റർ അകലെയുള്ള സ്വകാര്യ വ്യക്തിയുടെ പറമ്പിൽ സ്ഥാപിച്ച വൈദ്യുതി വേലിയിൽ നിന്നാണ് ഷോക്കേറ്റത്. ഉടൻ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.
Next Story



