ഏഷ്യാനെറ്റ് സ്റ്റാർ സിങ്ങറിലൂടെ മലയാളികൾക്ക് സുപരിചിതനായ ശ്രീനാഥ് ശിവശങ്കരൻ വിവാഹിതനായി. സംവിധായകൻ സേതുവിന്റെ മകൾ അശ്വതിയാണ് വധു. ഫാഷൻ സ്‌റ്റൈലിസ്റ്റാണ് അശ്വതി. അടുത്ത ബന്ധുക്കളുടെയും സുഹൃത്തുക്കളുടെയും സാന്നിധ്യത്തിൽ കൊച്ചിയിൽ വച്ചായിയിരുന്നു വിവാഹ ചടങ്ങുകൾ നടന്നത്.

വധൂവരന്മാർക്ക് ആശംസയും അനുഗ്രഹവും നേരാനായി സിനിമാതാരങ്ങളും ചടങ്ങിൽ സന്നിഹിതനായിരുന്നു. നടന്മാരായ ജയറാം, ഇന്ദ്രൻസ്, മണിയൻപിള്ള രാജു, റഹ്മാൻ, സംവിധായകൻ ജോഷി, ടൊവിനോ തോമസ്, മമ്ത മോഹൻദാസ്, രഞ്ജിനി ഹരിദാസ് തുടങ്ങിയവരും വിവാഹ ചടങ്ങിൽ വധൂവരന്മാർക്ക് ആശംസകൾ നേരാനെത്തി.

മെയ് 26ന് ആയിരുന്നു ശ്രീനാഥിന്റെയും അശ്വതിയുടെയും വിവാഹ നിശ്ചയം. സോഷ്യൽ മീഡിയയിലൂടെ ചിത്രങ്ങൾ പങ്കുവച്ചു കൊണ്ട് ശ്രീനാഥ് തന്നെ സന്തോഷ വാർത്ത ആരാധകരെ അറിയിക്കുക ആയിരുന്നു. അശ്വതിയും ഒത്തുള്ള ശ്രീനാഥിന്റെ ഫോട്ടോകൾ സോഷ്യൽ മീഡിയയിൽ ഏറെ ശ്രദ്ധനേടി.

 ഐഡിയ സ്റ്റാർ സിംഗറിലെ വിജയ് ഫാൻ ആയിരുന്നു ശ്രീനാഥ്. വിജയിയെ പോലെ തന്നെ വസ്ത്രം ധരിച്ചും ശബ്ദം അനുകരിച്ചുമൊക്കം പലപ്പോഴും കയ്യടി നേടിയിട്ടുണ്ട് ശ്രീനാഥ്. പിന്നീട് പിന്നണി ഗാന ലോകത്തേക്ക് കടന്ന ശ്രീനാഥ് ഇപ്പോൾ സംഗീത സംവിധായകൻ കൂടെയാണ്. മമ്മൂട്ടി ചിത്രം ഒരു കുട്ടനാടൻ ബ്ലോഗിലൂടെയായിരുന്നു ശ്രീനാഥ് സംഗീത സംവിധായകനായി മാറുന്നത്. പിന്നീട് സബാഷ് ചന്ദ്ര ബോസ്, മേ ഹും മൂസ തുടങ്ങിയ ചിത്രങ്ങളിലും ശ്രീനാഥ് ഗാനമൊരുക്കി.