- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ശിവഗിരി തീർത്ഥാടനം രാജ്നാഥ് സിങ് ഉദ്ഘാടനം ചെയ്യും; നവതി സമാപന സമ്മേളനം ഉദ്ഘാടനം ചെയ്യുന്നത് ഗോവ മുഖ്യമന്ത്രി പ്രമോദ് സാവന്ത്; ശിവഗിരി തീർത്ഥാടനം ഡിസംബർ 15 മുതൽ ജനുവരി 5 വരെ
തിരുവനന്തപുരം: ശിവഗിരി തീർത്ഥാടനം ഡിസംബർ 15 മുതൽ ജനുവരി 5 വരെ വിപുലമായ പരിപാടികളോടെ നടക്കും. ശ്രീനാരായണ ഗുരുദേവൻ കൽപ്പിച്ചനുവദിച്ച ശിവഗിരി തീർത്ഥാടനത്തിന്റെ നവതി ആഘോഷങ്ങൾ രാജ്യത്തിനകത്തും പുറത്തുമായി സംഘടിപ്പിച്ചതിന്റെ പുണ്യവുമായാണ് ഈ വർഷത്തെ ശിവഗിരി തീർത്ഥാടനം കടന്നുവരുന്നത്. ഗുരുദേവൻ ഉപദേശിച്ച വിദ്യാഭ്യാസം, ശുചിത്വം, ഈശ്വരഭക്തി, കൃഷി, കൈത്തൊഴിൽ, കച്ചവടം, സംഘടന, ശാസ്ത്ര സാങ്കേതിക പരിശീലനം എന്നീ എട്ട് വിഷയങ്ങളെ വർത്തമാനകാല ജീവിതത്തിന്റെ പശ്ചാത്തലത്തിൽ ആവിഷ്ക്കരിക്കുന്ന 13 സമ്മേളനങ്ങളാണ് തീർത്ഥാടന മഹാമഹത്തിന്റെ ഭാഗമായി ഇത്തവണ സംഘടിപ്പിച്ചിരിക്കുന്നത്. വിശ്വമഹാകവി രബീന്ദ്രനാഥ ടാഗോറിന്റെ ശിവഗിരി സന്ദർശനത്തിന്റെയും മഹാകവി കുമാരനാശാന്റെ 'ചണ്ഡാല ഭിക്ഷുകിയുടെ രചനാശതാബ്ദി'യുടെയും ആഘോഷങ്ങളും ഇതോടൊപ്പം നടക്കുന്നു.
ശിവഗിരി ബ്രഹ്മവിദ്യാലയത്തിന്റെ അഥവാ മഹാപാഠശാലയുടെ കനക ജൂബിലി ആഘോഷ ങ്ങളോടനുബന്ധമായി ഇന്ത്യയ്ക്കകത്തും പുറത്തും സംഘടിപ്പിച്ച ആദ്ധ്യാത്മിക സാംസ്കാരിക പരിപാടികളുടെ സമാപനവും ഈ അവസരത്തിൽ നടക്കുകയാണ്. ലോകത്താകമാനമുള്ള ഗുരുദേവ ഭക്തരുടെ സവിശേഷ ശ്രദ്ധയും സജീവസാന്നിധ്യവും 90-ാമത് ശിവഗിരി തീർത്ഥാടന മഹാമഹത്തിന് ഉണ്ടാകണമെന്ന് ഗുരുദേവ നാമത്തിൽ അഭ്യർത്ഥിച്ചു കൊള്ളുന്നു. ഡിസംബർ 30ന് പുലർച്ചെ പർണ്ണശാലയിലും ശാരദാമഠത്തിലും മഹാസമാധിയിലും വിശേഷാൽ പൂജകൾക്ക് ശേഷം ബ്രഹ്മവിദ്യാലയത്തിൽ ഗുരുദേവ കൃതികളുടെ പാരായണം നടക്കും. രാവിലെ ഏഴരയ്ക്ക് ശ്രീനാരായണധർമ്മസംഘം ട്രസ്റ്റ് പ്രസിഡന്റ് സച്ചിദാനന്ദ സ്വാമികൾ പതാകോദ്ധാരണം നടത്തും.
ഡിസംബർ 30, രാവിലെ 9 30ന് ശ്രീനാരായണധർമ്മസംഘം ട്രസ്റ്റ് പ്രസിഡന്റ്സച്ചിദാനന്ദ സ്വാമികളുടെ അധ്യക്ഷതയിൽ കൂടുന്ന സമ്മേളനത്തിൽ കേന്ദ്ര പ്രതിരോധ വകുപ്പ് മന്ത്രി രാജ്നാഥ് സിങ് ഈ വർഷത്തെ തീർത്ഥാടനം ഉദ്ഘാടനം ചെയ്യും. .കേന്ദ്ര വിദേശ പാർലമെന്ററികാര്യ വകുപ്പ് സഹമന്ത്രി വി.മുരളീധരൻ മുഖ്യാതിഥി ആയിരിക്കും. ശ്രീനാരായണ ധർമ്മസംഘം ട്രസ്റ്റ് ബോർഡ് മെമ്പർ സൂക്ഷ്മാനന്ദ സ്വാമികൾ, ശ്രീനാരായണധർമ്മസംഘം ട്രസ്റ്റ് ജനറൽ സെക്രട്ടറി ശുഭാംഗാനന്ദ സ്വാമികൾ എന്നിവർ അനുഗ്രഹപ്രഭാഷണം നിർവഹി ക്കും. മുൻ മന്ത്രി കടകംപള്ളി സുരേന്ദ്രൻ എംഎൽഎ, മുൻ മന്ത്രി കെ. ബാബു എംഎൽഎ., പ്രവാസി സമ്മാൻ പുരസ്കാര ജേതാവ് കെ.ജി.ബാബുരാജൻ, ഗോകുലം ഗ്രൂപ്പ് ചെയർമാർ ഗോകുലം ഗോപാലൻ, കേരളകൗമുദി ചീഫ് എഡിറ്റർ ദ്രീപുരവി, യോഗനാദം ന്യൂസ് ചെയർമാൻ സൗത്ത് ഇന്ത്യൻ ആർ.വിനോദ് എന്നിവർ വിശിഷ്ടാതിഥികളായിരിക്കും. വിശാലാനന്ദ സ്വാമികൾ സ്വാഗതവും ശ്രീമദ് ശാരദാനന്ദ സ്വാമികൾ കൃതജ്ഞതയും രേഖപ്പെടുത്തും.
രാവിലെ 11 മണിക്ക് നടക്കുന്ന 'വിദ്യാഭ്യാസ ശാസ്ത്ര സാങ്കേതിക സമ്മേളനം' വിദ്യാഭ്യാസ വകുപ്പ് മന്ത്രിവി.ശിവൻകുട്ടി ഉദ്ഘാടനം ചെയ്യും. ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി ആർ.ബിന്ദു അധ്യക്ഷത വഹിക്കുന്ന സമ്മേളനത്തിൽ ഐ.എം. ജി. ഡയറക്ടർ ഡോ. കെ. ജയകുമാർ ഐ.എ.എസ് മുഖ്യപ്രഭാഷണം നിർവഹിക്കും. വി എസ്.എസ്.സി ഡയറക്ടർ ഡോ.ഉണ്ണികൃഷ്ണൻ നായർ, പൊതു വിദ്യാഭ്യാസ പ്രിൻസിപ്പൽ സെക്രട്ടറി ഡോ.എ.പി.എം മുഹമ്മദ് ഹനീഷ് ഐ.എ.എസ്,വിദ്യാഭ്യാസ ശാസ്ത്ര സാങ്കേതിക വിദഗ്ധനും, സംസ്ഥാന കൃഷി വകുപ്പ് സെക്രട്ടറിയുമായ ഡോ.ബി.അശോക് ഐ.എ.എസ്, മഹാത്മാഗാന്ധി യൂണിവേഴ്സിറ്റി വൈസ് ചാൻസിലർ ഡോ.സാബു തോമസ്, കൊച്ചിൻ യൂണിവേഴ്സിറ്റി വൈസ് ചാൻസലർ ഡോ.കെ.എൻ.മധുസൂദനൻ, കെൽട്രോൺ ചെയർമാൻ & മാനേജിങ് ഡയറക്ടർ എൻ.നാരായണമൂർത്തി, വിദ്യാഭ്യാസ വിദഗ്ധനും, സ്ക്രോൾ കേരള എക്സിക്യൂട്ടീവ് ഡയറക്ടറുമായിരുന്ന ഡോ.രതീഷ് കാളിയാടൻ, വിദ്യാഭ്യാസ വിചക്ഷണൻ മേശ് കാവിൽ, ക്വിസ്സാരിയോ ഫൗണ്ടർ മാനേജിങ് ഡയറക്ടർ മൃദുൽ എം. മഹേഷ് എന്നിവർ പ്രഭാ ഷണങ്ങൾ നടത്തും. അദ്വൈതാനന്ദതീർത്ഥ സ്വാമികൾ സ്വാഗതവും അസംഗാനന്ദഗിരി സ്വാമികൾ കൃതജ്ഞതയും രേഖപ്പെടുത്തും.
ഉച്ചയ്ക്കുശേഷം 1 മണിക്ക് നടക്കുന്ന 'ശുചിത്വം ആരോഗ്യം പരിസ്ഥിതി സമ്മേളനം' ബഹു. ആരോഗ്യവകുപ്പ് മന്ത്രി ശ്രീമതി. വീണ ജോർജ് ഉദ്ഘാടനം ചെയ്യും. ബഹു.പൊതുവിതരണ വകുപ്പ് മന്ത്രി ജി.ആർ.അനിൽ അധ്യക്ഷനായിരിക്കും. കേരള ആരോഗ്യ സർവകലാശാല വൈസ് ചാൻസിലർ ഡോ.മോഹനൻ കുന്നുമ്മൽ, പരിസ്ഥിതി പ്രവർത്തകനും സാംസ്കാരിക നായകനുമായ ഡോ.സി.ആർ നീലകണ്ഠൻ, തിരുവനന്തപുരം റീജിയണൽ കാൻസർ സെന്റർ ഡയറക്ടർ ഡോ.രേഖ എ. നായർ, സംസ്ഥാന ശുചിത്വമിഷൻ എക്സിക്യൂട്ടീവ് ഡയറക്ടർ കെ.ടി. ബാലഭാസ്കരൻ, സംസ്ഥാന ബയോ ഡൈവേഴ്സിറ്റി ബോർഡ് ചെയർമാൻ ഡോ.സി ജോർജ് തോമസ്, സംസ്ഥാന ദുരന്തനിവാരണ അഥോറിറ്റി മുൻ അംഗം ഡോ.കെ.ജി താര, പ്രശസ്ത കാർഡിയോളജിസ്റ്റ് ഡോ.സി.ജി ബാഹുലേയൻ, സംസ്ഥാന വിമുക്തി മിഷൻ സിഇഒ .എം.ഡി രാജീവ്, മാധ്യമം ദിനപ്പത്രം സബ് എഡിറ്റർ ഡോ.ആർ സുനിൽ, യു.എ.ഇ ഗുരുധർമ്മപ്രചാരണ സഭ ചീഫ് പാട്രൺ ഡോ.കെ സുധാകരൻ, വർക്കല ശ്രീനാരായണ മെഡിക്കൽ മിഷൻ ഹോസ്പ്പിറ്റൽ സൂപ്രണ്ട് ഡോ.ടിറ്റി പ്രഭാകർ, വർക്കല ശ്രീനാരായണ മെഡിക്കൽ മിഷൻ ഹോസ്പ്പിറ്റൽ മെഡിക്കൽ ഡയറക്ടർ ഡോ.നിഷാദ് എന്നിവർ പ്രഭാഷണങ്ങൾ നടത്തും. ശിവസ്വരൂപാനന്ദ സ്വാമികൾ സ്വാഗതവും ജ്ഞാനതീർത്ഥ സ്വാമികൾ കൃതജ്ഞതയും രേഖപ്പെടുത്തും.
വൈകുന്നേരം 3 ന് ചേരുന്ന 'ബ്രഹ്മവിദ്യാലയ കനകജൂബിലി സമാപന സമ്മേളനം' മഹാരാഷ്ട്ര കനേരി കോലാപൂർ സിദ്ധഗിരി ആശ്രമം മഠാധിപതി പൂജ്യപാദ അദൃശ് കഡ്സിദ്ധേശ്വർ സ്വാമികൾ ഉദ്ഘാടനം ചെയ്യും. ശ്രീനാരായണ ധർമ്മസംഘം ട്രസ്റ്റ് പ്രസിഡന്റ് സച്ചിദാനന്ദ സ്വാമികൾ അധ്യക്ഷനായിരിക്കും.ശ്രീനാരായണ ധർമ്മസംഘം ട്രസ്റ്റ് മുൻ പ്രസിഡന്റ് ബ്രഹ്മശ്രീ വിശുദ്ധാനന്ദ സ്വാമികൾ അനുഗ്രഹ പ്രഭാഷണം നടത്തുകയും കോഴിക്കോട് കൊളത്തൂർ അദ്വൈതാശ്രമം മഠാധിപതി ച്രിദാനന്ദപുരി സ്വാമികൾ മുഖ്യാതിഥിയായി പങ്കെടുക്കുകയും ചെയ്യും. സംബോദ് ഫൗണ്ടേഷൻ മുഖ്യാചാര്യ അദ്ധ്യാത്മ സരസ്വതി സ്വാമികൾ മുഖ്യപ്രഭാഷണം നടത്തും.ഋതംഭരാനന്ദ സ്വാമികൾ, ശിവാനന്ദസുന്ദരാനന്ദസരസ്വതി സ്വാമികൾ (മധുര), സദ്രൂപാനന്ദ സ്വാമികൾ, പരാനന്ദ സ്വാമികൾ, അസ്പർശാനന്ദ സ്വാമികൾ,അനപേക്ഷാനന്ദ സ്വാമികൾ,ബോധിതീർത്ഥ സ്വാമികൾ, ആത്മപ്രസാദ് സ്വാമികൾ എന്നിവർ പ്രഭാഷണങ്ങൾ നടത്തുകയും ധർമ്മചൈതന്യ സ്വാമികൾ സ്വാഗതവും വിശാലാനന്ദ സ്വാമികൾ കൃതജ്ഞതയും രേഖപ്പെടുത്തും.
രാത്രി 7 മണിക്ക് നടക്കുന്ന 'കലാസാംസ്കാരിക സമ്മേളനത്തിൽ' കലാപരിപാടികളുടെ ഉദ്ഘാടനം കെ .എസ് ചിത്ര നിർവഹിക്കും. പ്രശസ്ത സംവിധായകൻ .വിനയൻ അധ്യക്ഷനായിരിക്കും. മുഖ്യാതിഥിയായി രമ്യ ഹരിദാസ് എംപി പങ്കെടുക്കുന്ന സമ്മേളനത്തിൽ ിശാലാനന്ദ സ്വാമികൾ സ്വാഗതവും വിശ്വേശ്വരാനന്ദ സ്വാമികൾ കൃതജ്ഞതയും രേഖപ്പെടുത്തും. .കെ.എസ് ചിത്രയെ ആദരിക്കുകയും വിശിഷ്ട ഗായികയ്ക്കുള്ള ഒരു ലക്ഷം രൂപ അടങ്ങുന്ന പുരസ്കാരം സമർപ്പിക്കുകയും ചെയ്യും.
2022 ഡിസംബർ 31 ശനിയാഴ്ച രണ്ടാം ദിവസം പുലർച്ചെ 4.30ന് തീർത്ഥാടന ഘോഷയാത്ര നടക്കും. 'ഓം നമോനാരായണായ' എന്ന നാമജപത്തോടെ, അലങ്കരിച്ച ഗുരുദേവ റിക്ഷയ്ക്ക് ഭക്തജനങ്ങൾ അകമ്പടി സേവിച്ച് ശിവഗിരിപ്രാന്തം, മൈതാനം, റെയിൽവേ സ്റ്റേഷൻ വഴി മടങ്ങി മഹാസമാധിപീഠത്തിൽ എത്തിച്ചേരും. രാവിലെ 8.30ന് മഹാസമാധിയിൽ തീർത്ഥാടന ഘോഷ യാത്രയുടെ സമാപനത്തിൽ സച്ചിദാനന്ദ സ്വാമികൾ തീർത്ഥാടന സന്ദേശം നൽകും.
രാവിലെ 10 മണിക്ക് നടക്കുന്ന 'തീർത്ഥാടന സമ്മേളനം' മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്യും. ധർമ്മസംഘം ട്രസ്റ്റ് പ്രസിഡന്റ് സച്ചിദാനന്ദ സ്വാമികൾ അധ്യക്ഷ ത വഹിക്കും. സഹകരണ, സാംസ്കാരിക വകുപ്പ് മന്ത്രി വി. എൻ വാസവൻ, എസ്.എൻ.ഡി.പി യോഗം ജന. സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ, ലുലു ഗ്രൂപ്പ് എം.ഡി പത്മശ്രീ എം.എ. യൂസഫലി എന്നിവർ മുഖ്യാതിഥികളായിരിക്കും. അടൂർ പ്രകാശ് എം പി, എ. ഐ. സി. സി. ജനറൽ സെക്രട്ടറി ്രെക.സി. വേണുഗോപാൽ എംപി, മാതൃഭൂമി മാനേജിങ് എഡിറ്റർ പി. വി. ചന്ദ്രൻ, മലയാള മനോരമ എഡിറ്റോറിയൽ ഡയറക്ടർ മാത്യൂസ് വർഗീസ്, മുരളിയ ഫൗണ്ടേഷൻ ചെയർമാൻകെ.മുരളീധരൻ എന്നിവർ വിശിഷ്ടാതിഥികളായിരിക്കും.
ശ്രീനാരായണ ധർമ്മസംഘം ട്രസ്റ്റ് ബോർഡ് അംഗം ശീമദ് ഋതംഭരാനന്ദ സ്വാമികൾ, തീർത്ഥാടന കമ്മിറ്റി സെക്രട്ടറി വിശാലാനന്ദ സ്വാമികൾ എന്നിവർ അനുഗ്രഹപ്രഭാഷണം നടത്തും. അഡ്വ.വി.ജോയ് എംഎൽഎ, മുൻ പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല എംഎൽഎ, വർക്കല മുനിസിപ്പൽ ചെയർമാൻ കെ.എം. ലാജി, ഇൻഡ്രോയൽ ഗ്രൂപ്പ് ചെയർമാൻ ആൻഡ് മാനേജിങ് ഡയറക്ടർ സുഗതൻ, തീർത്ഥാടന കമ്മിറ്റി വർക്കിങ് ചെയർമാൻ പി.എസ്. ബാബുറാം, തീർത്ഥാടന കമ്മിറ്റി ചീഫ് കോ-ഓർഡിനേറ്റർ വണ്ടന്നൂർ സന്തോഷ് എന്നിവർ ആശംസകൾ നേരുന്ന സമ്മേളനത്തിൽ ശ്രീനാരായണധർമ്മസംഘം ട്രസ്റ്റ് ജനറൽ സെക്രട്ടറി ശുഭാംഗാനന്ദ സ്വാമികൾ സ്വാഗതവും ശ്രീനാരായണധർമ്മസംഘം ട്രസ്റ്റ് ട്രഷറർ ശാരദാനന്ദ സ്വാമികൾ കൃതജ്ഞതയും രേഖപ്പെടുത്തും. സമ്മേളനത്തിൽ ശിവഗിരി ഹൈസ്കൂൾ ബഹുനില മന്ദിരത്തിന്റെ ശിലാസ്ഥാപനം പിണറായി വിജയൻ നിർവഹിക്കും. രാഷ്ട്രപതിയുടെ പ്രവാസി സമ്മാൻ പുരസ്കാരം നേടിയ, ശിവഗിരി തീർത്ഥാടന കമ്മിറ്റി ചെയർമാൻ കെ.ജി.ബാബുരാജനെ സമ്മേളനത്തിൽ ആദരിക്കും.
ഉച്ചയ്ക്ക് 12ന് ആരംഭിക്കുന്ന 'സംഘടന സമ്മേളനം' മന്ത്രി .എം.ബി.രാജേഷ് ഉദ്ഘാടനം ചെയ്യും. .പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ അധ്യക്ഷനായിരിക്കും. .ഡെപ്യൂട്ടി സ്പീക്കർ ചിറ്റയം ഗോപകുമാർ മുഖ്യാതിഥിയും അഭിവന്ദ്യ ഡോ.തിയോഡോഷ്യസ് മാർത്തോമ മെത്രാപ്പൊലീത്ത, പത്മവിഭൂഷൻ അടൂർ ഗോപാലകൃഷ്ണൻ, കാനം രാജേന്ദ്രൻ, സന്ദീപാനന്ദ സരസ്വതി , ജസ്റ്റിസ് കമാൽ പാഷ എന്നിവർ പങ്കെടുക്കും. കെപിസിസി ജനറൽ സെക്രട്ടറി ആര്യാടൻ ഷൗക്കത്ത്, ഐ.എം.എ പ്രസിഡന്റ് ഡോ.സുൾഫി, ശ്രീനാരായണ ഫെഡറേഷൻ കോയമ്പത്തൂർ ജനറൽ സെക്രട്ടറി ഹരീഷ് കുമാർ, ഡോ.എം എ.സിദ്ദിഖ്, ഗുരുധർമ്മപ്രചരണസഭ രജിസ്ട്രാർ അഡ്വ.പി.എം.മധു എന്നിവർ പ്രഭാഷണങ്ങൾ നടത്തും. സമ്മേളനത്തിൽ സാന്ദ്രാനന്ദ സ്വാമികൾ സ്വാഗതവും സത്യാനന്ദതീർത്ഥ സ്വാമികൾ കൃതജ്ഞതയും രേഖപ്പെടുത്തും.
ഉച്ചയ്ക്കുശേഷം 3 മണിക്ക് നടക്കുന്ന 'കൃഷി കൈത്തൊഴിൽ' സമ്മേളനത്തിൽ മന്ത്രി പി.പ്രസാദ് അധ്യക്ഷനായിരിക്കും. സമ്മേളനം .കേന്ദ്ര കൃഷി ശോഭാ കരന്തലേജ് ഉദ്ഘാടനം നിർവ്വഹിക്കും. മന്ത്രി ചിഞ്ചുറാണി മുഖ്യാതിഥിയായി പങ്കെടുക്കും. ന്യൂഡൽഹി സിഎജി ഓഫ് ഇന്ത്യ പ്രിൻസിപ്പൽ ഡയറക്ടർ സുബു റഹ്മാൻ ഐ.എ.എ.എസ്, സംസ്ഥാന കാർഷിക കടാശ്വാസ കമ്മീഷൻ ചെയർമാൻ ജസ്റ്റിസ് എബ്രഹാം മാത്യു, എഴുത്തുകാരനും സാമ്പത്തിക ശാസ്ത്രജ്ഞനുമായ ഡോ.എം.കുഞ്ഞാമൻ, സംസ്ഥാന കൃഷി വകുപ്പ് ഡയറക്ടർ ടി.വി.സുഭാഷ് ഐ.എ.എസ്, സാമൂഹ്യ സുരക്ഷാ മിഷൻ ഡയറക്ടർ ഷിബു ഐ.എ.എസ്, കയർ ബോർഡ് ഡയറക്ടർ & സംസ്ഥാന ഭക്ഷ്യ സുരക്ഷാ കമ്മീഷണർവി.ആർ.വിനോദ് ഐ.എ.എസ്, സംസ്ഥാന ഹാന്റിക്രാഫ്റ്റ് ഡെവലപ്മെന്റ് കോർപ്പറേഷൻ മുൻ ചെയർമാൻ കെ.എസ്.സുനിൽകുമാർ, വെള്ളായണി കാർഷിക കോളേജ് ഡീൻ ഡോ. റോയി സ്റ്റീഫൻ എന്നിവർ പ്രഭാഷണങ്ങൾ നടത്തും. ബോധിതീർത്ഥ സ്വാമികൾ സ്വാഗതവും അംബികാനന്ദ സ്വാമികൾ കൃതജ്ഞതയും രേഖ പ്പെടുത്തും. സംസ്ഥാന സർക്കാരിന്റെ മികച്ച കർഷകർക്കുള്ള 2022 ലെ പുരസ്കാരങ്ങൾ ലഭിച്ചവരെ ആദരിക്കും.
വൈകുന്നേരം 5 ന് ആരംഭിക്കുന്ന 'വ്യവസായം ടൂറിസം സമ്മേളനം' മന്ത്രി പി.എ. മുഹമ്മദ് റിയാസ് ഉദ്ഘാടനം ചെയ്യും. മന്ത്രി.കെ. കൃഷ്ണൻകുട്ടി അധ്യക്ഷനായിരിക്കും. ഭീമ ജൂവലറി ഗ്രൂപ്പ് ചെയർമാൻ ഡോ.ബി.ഗോവിന്ദൻ, സഫാരി ചാനൽ മാനേജിങ് ഡയറക്ടർ സന്തോഷ് ജോർജ് കുളങ്ങര,കിംസ് ഹോസ്പിറ്റൽ എക്സിക്യൂട്ടീവ് ഡയറക്ടർ ഇ.എം.നജീബ്, കേരള ട്രാവൽസ് ഇന്റർസെർവ്വ് മാനേജിങ് ഡയറക്ടർ കെ.സി. ചന്ദ്രഹാസൻ, നോർക്ക റൂട്ട്സ് സിഇഒ കെ.ഹരികൃഷ്ണൻ നമ്പൂതിരി, ദേവി ഫാർമ മാനേജിങ് ഡയറക്ടർ കെ.എസ്.ബാലഗോപാൽ, ട്രിവാൻഡ്രം ചേംബർ ഓഫ് കോമേഴ്സ് & ഇൻഡസ്ട്രീസ് പ്രസിഡന്റ് എസ്.എൻ. രഘുചന്ദ്രൻ നായർ, എസ്പി ഫോർട്ട് ഹോസ്പിറ്റൽ ഗ്രൂപ്പ് മാനേജിങ് ഡയറക്ടർ ഡോ.പി.അശോകൻ, ന്യൂരാജസ്ഥാൻ മാർബിൾസ് മാനേജിങ് ഡയറക്ടർ വിഷ്ണുഭക്തൻ, ദുബൈ ഗ്ലോബൽ ബിസിനസ് ഹെഡ് & മാനേജിങ് ഡയറക്ടർ ശ്രീ.ജിജുരാജ് ജോർജ്, ചടഠങ ീള ജവ്യഴശരമൃ.േരീാ ശ്രീ.അതുൽനാഥ്, നിംസ് ഹോസ്പിറ്റൽ മാനേജിങ് ഡയറക്ടർ ശ്രീ.ഫൈസൽഖാൻ, ടൂറിസം ഇന്ത്യ മീഡിയ ഗ്രൂപ്പ് എംഡി & മാനേജിങ് എഡിറ്റർ രവിശങ്കർ എന്നിവർ പ്രഭാഷണങ്ങൾ നടത്തും. അനപേക്ഷാനന്ദ സ്വാമികൾ സ്വാഗതവും വിഖ്യാതാനന്ദ സ്വാമികൾ കൃതജ്ഞതയും രേഖപ്പെടുത്തും.
ജനുവരി 1 രാവിലെ 10 മണിക്ക് നടക്കുന്ന 'ശിവഗിരി തീർത്ഥാടന നവതി സമാപന സമ്മേളനം' ഗോവ മുഖ്യമന്ത്രി പ്രമോദ് സാവന്ത് ഉദ്ഘാടനം ചെയ്യും. മന്ത്രി പി.രാജീവ് അധ്യക്ഷത വഹിക്കും. സച്ചിദാനന്ദ സ്വാമികൾ ആമുഖപ്രഭാഷണം നടത്തും. മന്ത്രിഎ.കെ.ശശീന്ദ്രൻ, കുമ്മനം രാജശേഖരൻ എന്നിവർ മുഖ്യാതിഥികൾ ആയിരിക്കും.പ്രഭാവർമ്മ, സൂര്യകൃഷ്ണമൂർത്തി,വി.ടി.ബൽറാം, കെ.യു.ജനീഷ്കുമാർ എംഎൽഎ, ീ.എ.വി.അനൂപ്, വി.അജിത് കുമാർ ഐ.പി.എസ് എന്നിവർ പ്രഭാഷണങ്ങൾ നടത്തും. ഗുരുപ്രകാശം സ്വാമികൾ സ്വാഗതവുംശിവനാരായണതീർത്ഥ സ്വാമികൾ കൃതജ്ഞതയും രേഖപ്പെടുത്തും.
ഉച്ചയ്ക്ക് 12ന് നടക്കുന്ന 'ശ്രീനാരായണ പ്രസ്ഥാനങ്ങളുടെ ആഗോള സംഗമം സമ്മേളനം' മന്ത്രി .കെ.എൻ ബാലഗോപാൽ ഉദ്ഘാടനം ചെയ്യും. എസ്.എൻ.ഡി.പി യോഗം പ്രസിഡന്റ് ഡോ.എം.എൻ സോമൻ അധ്യക്ഷത വഹിക്കും. കെ. പി. സി. സി. പ്രസിഡന്റ് കെ. സുധാകരൻ എംപി, ബിജെപി സംസ്ഥാന പ്രസിഡന്റ് കെ.സുരേന്ദ്രൻ എന്നിവർ പങ്കെടുക്കും. പിന്നോക്ക സമുദായ വകുപ്പ് മുൻ ഡയറക്ടർ ശ്രീ.വി.ആർ. ജോഷി വിഷയാവതരണം നടത്തും. തീർത്ഥാടന കമ്മിറ്റി വൈസ് ചെയർമാൻ സുരേഷ് കുമാർ മധുസൂദനൻ, സ്പൈസസ് ബോർഡ് മെമ്പർ എ.ജി. തങ്കപ്പൻ, സേവനം യു.എ.ഇ. ചെയർമാൻ അമ്പലത്തറ രാജൻ, തീർത്ഥാടന കമ്മിറ്റി രക്ഷാധികാരി കിളിമാനൂർ ചന്ദ്രബാബു, ഐ.ടി.ഡി.സി ഡയറക്ടർ കെ.പത്മകുമാർ, ശ്രീലങ്കയിലെ ഇന്ത്യൻ സിഇഒ ഫോറം പ്രസിഡന്റ് ടി.എസ്. പ്രകാശ്, എസ്.എൻ.ജി. സി പ്രസിഡന്റ് ഡോ.കെ.കെ. ശശിധരൻ, ഗുരുധർമ്മപ്രചരണസഭ വൈസ് പ്രസിഡന്റ് വി.കെ. മുഹമ്മദ് ഭിലായ്, മാതൃസഭ യു.എ.ഇ ചീഫ് പാട്രൺ അജിതാരാജൻ, ഗുരുദേവ സോഷ്യൽ സൊസൈറ്റി ബഹറിൻ ചെയർമാൻ കെ.ചന്ദ്രബോസ്, ശ്രീനാരായണ കൾച്ചറൽ സൊസൈറ്റി ബഹറിൻ ചെയർമാൻ സുനീഷ് സുശീലൻ, ബഹറിൻ ബില്ലവാസ് രക്ഷാധികാരിയുമായബി.രാജ്കുമാർ, എസ്.എൻ.ഡി.പി യോഗം യൂത്ത് മൂവ്മെന്റ് പ്രസിഡന്റ് പച്ചയിൽ സന്ദീപ്, എസ്.എൻ.ഡി.പി യോഗം വനിതാ സംഘം പ്രസിഡന്റ് കൃഷ്ണകുമാരി, സഹോദരസംഘം എറണാകുളം സെക്രട്ടറി പി.പി.രാജൻ, ഗുരുധർമ്മപ്രചരണസഭ മുൻ രജിസ്ട്രാർ ടി.വി. രാജേന്ദ്രൻ, ഗുരുധർമ്മപ്രചരണസഭ തമിഴ്നാട് സ്റ്റേറ്റ് പ്രസിഡന്റ് അഡ്വ.ഇളങ്കോ എന്നിവർ പ്രഭാഷണങ്ങൾ നടത്തും.ബ്രഹ്മസ്വരൂപാനന്ദ സ്വാമികൾ സ്വാഗതവും ് ദേവാത്മാനന്ദസരസ്വതി സ്വാമികൾ കൃതജ്ഞതയും രേഖപ്പെടുത്തും.
ഉച്ചകഴിഞ്ഞ് 2.30ന് നടക്കുന്ന 'സാഹിത്യ സമ്മേളനം' ടി.പത്മനാ ഭൻ ഉദ്ഘാടനം ചെയ്യും. .സച്ചിദാ നന്ദൻ അധ്യക്ഷനായിരിക്കും. പ്രശസ്ത മലയാളം തമിഴ് സാഹിത്യകാരൻ ശ്രീ. ബി.ജയമോഹൻ, കവയത്രി ശ്രീമതി. റോസ്മേരി എന്നിവർ വിശിഷ്ടാതിഥികളായിരിക്കും. സുഭാഷ്ചന്ദ്രൻ, ജി.ആർ. ഇന്ദുഗോപൻ, കേരള യൂണിവേഴ്സിറ്റി ഡീൻ പ്രൊഫ.മീന ടി.പിള്ള, ഡോ. കെ.എസ്. രവികുമാർ, ഡോ.ഇന്ദ്രബാബു, ഡോ.ബി. ഭുവനേ ന്ദ്രൻ എന്നിവർ പ്രഭാഷണങ്ങൾ നടത്തും. ് അവ്യയാനന്ദ സ്വാമികൾ സ്വാഗതവും സുരേശ്വരാനന്ദതീർത്ഥ സ്വാമികൾ കൃതജ്ഞതയും രേഖപ്പെടുത്തും.
വൈകുന്നേരം 4.30ന് നടക്കുന്ന 'തീർത്ഥാടന സമാപന സമ്മേളനം' മന്ത്രി കെ.രാധാകൃഷ്ണൻ ഉദ്ഘാടനം ചെയ്യും. മന്ത്രി ആന്റണി രാജു അധ്യക്ഷനായിരിക്കും. .എം വിഗോവിന്ദൻ മാസ്റ്റർ മുഖ്യാതിഥിയായി പങ്കെടുക്കും. പി.എം.എ ഇന്റർനാഷണൽ എൽ.എൽ.സി സുൽത്താനേറ്റ് ഓഫ് ഒമാൻ ചെയർമാൻ ഡോ.പി. മുഹമ്മദ് അലിയെ ആദരിക്കും. ശ്രീനാരായണ ധർമ്മസംഘം ട്രസ്റ്റ് ട്രഷറർ ശാരദാനന്ദ സ്വാമികൾ അനുഗ്രഹപ്രഭാഷണം നടത്തും. വിശിഷ്ടാതിഥികളായിഎം.കെ. രാഘവൻ എംപി, എ.എ റഹീം എംപി, പ്രമോദ് നാരായൺ എംഎൽഎ, യു. പ്രതിഭ എംഎൽഎ, ബിജെപി സംസ്ഥാന വൈസ് പ്രസിഡന്റ്. ശോഭ സുരേന്ദ്രൻ, എസ്.എൻ.ഡി.പി യോഗം ദേവസ്വം സെക്രട്ടറി അരയക്കണ്ടി സന്തോഷ്, ശിവഗിരി എസ്.എൻ.ഡി.പി യൂണിയൻ സെകട്ടറി അജി എസ്.ആർ.എം, ശിവഗിരി വാർഡ് കൗൺസിലർ രാജി എന്നിവർ വിശിഷ്ടാതിഥികളായി പങ്കെടുക്കും. ശുഭാംഗാനന്ദ സ്വാമികൾ സ്വാഗതവും വിശാലാനന്ദ സ്വാമികൾ കൃതജ്ഞതയും രേഖപ്പെടുത്തും.



