- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ശിവഗിരി തീർത്ഥാടകർക്കുൾപ്പെടെയുള്ളവർക്ക് ശിവഗിരിയിലേക്ക് സുഗമമായി യാത്ര ചെയ്യുന്നതിന് ദേശീയപാത വികസനം തടസ്സമാകാതിരിക്കാൻ ആവശ്യമായ നടപടി സ്വീകരിക്കണം; കേന്ദ്രത്തോട് അഭ്യർത്ഥനയുമായി മുഖ്യമന്ത്രി
തിരുവനന്തപുരം: ശിവഗിരി തീർത്ഥാടകർക്കുൾപ്പെടെ ശിവഗിരിയിലേക്ക് സുഗമമായി യാത്ര ചെയ്യുന്നതിന് ദേശീയപാത വികസനം തടസ്സമാകാതിരിക്കാൻ ആവശ്യമായ നടപടി സ്വീകരിക്കണമെന്ന് കേന്ദ്ര സർക്കാരിനോട് ആവശ്യപ്പെട്ടിട്ടുണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. നിയമസഭയിൽ വി. ജോയിയുടെ സബ്മിഷന് മറുപടി പറയുകയായിരുന്നു മുഖ്യമന്ത്രി
കൊല്ലം ഭാഗത്തുനിന്ന് ശിവഗിരിയിലേക്കുള്ള വാഹനങ്ങൾ പാരിപ്പള്ളി-മുക്കട ജംഗ്ഷനിലെത്തി സംസ്ഥാന ഹൈവേയായ പാരിപ്പള്ളി - പാളയംകുന്ന് - നടയറ - വർക്കല റോഡ് വഴിയാണ് ശിവഗിരിയിലെത്തുന്നത്. ദേശീയപാത-66 വികസനത്തിന്റെ ഭാഗമായി വർക്കല - ശിവഗിരിയിലേക്കുള്ള വഴി ദേശീയപാത അഥോറിറ്റി അടയ്ക്കുന്ന സാഹചര്യമാണുള്ളത്. ശിവഗിരിയിലേക്ക് വരുന്ന തീർത്ഥാടകർക്ക് ഇത് വലിയ ബുദ്ധിമുട്ട് സൃഷ്ടിക്കും.
വർക്കല - ശിവഗിരി റോഡ് ദേശീയപാതയുമായി ചേരുന്ന ഭാഗത്ത് ഒരു ലൈറ്റ് വെഹിക്കുലാർ അണ്ടർപാസ് പണിയുന്നതിനുള്ള നിർദ്ദേശം ചേഞ്ച് ഓഫ് സ്‌കോപ്പ് പ്രൊപ്പോസൽ ആയി പരിഗണയിലുണ്ടെന്ന് ദേശീയപാത അഥോറിറ്റി അറിയിച്ചിട്ടുണ്ട്. ശിവഗിരി തീർത്ഥാടകർക്കുൾപ്പെടെ ശിവഗിരിയിലേക്ക് സുഗമമായി യാത്ര ചെയ്യുന്നതിന് ദേശീയപാത വികസനം തടസ്സമാകാതിരിക്കാൻ ആവശ്യമായ നടപടി സ്വീകരിക്കണമെന്ന് ദേശീയപാത അഥോറിറ്റിയോട് സർക്കാർ ആവശ്യപ്പെടുന്നതാണ്.



