തിരുവനന്തപുരം: നവകേരള സദസ്സ് തിരുവനന്തപുരത്ത് എത്തിയപ്പോൾ മന്ത്രി വി ശിവൻകുട്ടിക്ക് ശൗര്യം കൂടി. പ്രതിപക്ഷ നേതാവ് വിഡി സതീശനെതിരെ വെല്ലുവിളിയുമായി മന്ത്രി വി. ശിവൻകുട്ടി ചില മുന്നറിയിപ്പുകൾ നൽകുകയാണ്.

മര്യാദക്ക് എങ്കിൽ മര്യാദക്കെന്നും നിങ്ങൾ എണ്ണുന്നതിന് മുമ്പ് ഞങ്ങൾ എണ്ണുമെന്നും അതിനേക്കാൾ ആളെ കൊണ്ടുവരും ശിവൻകുട്ടി വെല്ലുവിളിച്ചു. യൂത്ത് കോൺഗ്രസ് സെക്രട്ടേറിയറ്റ് മാർച്ചിന് പിന്നാലെ വിഡി സതീശൻ സർക്കാരിനെ വെല്ലുവിളിച്ച് നടത്തിയ പ്രസ്താവനയിലാണ് ശിവൻകുട്ടിയുടെ മറുപടി. ചിറയൻകീഴ് മണ്ഡലത്തിലെ നവകേരള സദസിൽ ഗവർണർക്കെതിരെയും ശിവൻകുട്ടി രൂക്ഷ വിമർശനം ഉന്നയിച്ചു.

എന്തൊക്കെയാണ് ഗവർണർ വിളിച്ചു പറയുന്നത്?. വായിൽ നിന്ന ആകെ വരുന്നത് ബ്ലഡി ഫൂൾ, ബ്ലഡി ക്രിമിനൽ എന്നൊക്കെയാണ്. കണ്ണൂരിന്റെയും കേരളത്തിന്റെയും ചരിത്രം ഗവർണർ പഠിക്കണം.തെരുവിൽ ഇറങ്ങി ഗുണ്ടയെ പോലെ വെല്ലുവിളിക്കുന്ന ഗവർണർ ഇന്ത്യയുടെ ചരിത്രത്തിൽ ഉണ്ടായിട്ടില്ല. പ്രതിപക്ഷ നേതാവിന് പ്രാന്ത് ഇളകയിരിക്കുകയാണ്. വിഡി സതീശൻ ഇന്നുവരെ ഒരു അടിയുംകൊണ്ടിട്ടില്ല.

കെഎസ്‌യുവിന്റെ പ്രസിഡന്റ് ആയിട്ടില്ല. യൂത്ത് കോൺഗ്രസ് പ്രസിഡന്റ് ആയിട്ടില്ല. സതീശന് ഒരറിവും ഇല്ല. പരിഹസിച്ചു. വി.ഡി സതീശൻ വിരട്ടിയതോടെ പൊലീസുക്കാരൊക്കെ ലീവിൽ പോയിരിക്കുകയാണെന്നും ശിവൻകുട്ടി പരിഹസിച്ചു.