- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
എസ്എൻ ട്രസ്റ്റിൽ അത്ഭുതങ്ങളില്ല; വെള്ളാപ്പള്ളി നടേശൻ 10ാം തവണയും സെക്രട്ടറി; ഡോ. എം എൻ സോമൻ ചെയർമാൻ
ചേർത്തല: എസ്എൻ ട്രസ്റ്റ് തിരഞ്ഞെടുപ്പിൽ ഇക്കുറിയും അത്ഭുതങ്ങളില്ല. ഡോ.എം.എൻ.സോമനും വെള്ളാപ്പള്ളി നടേശനും എസ്എൻ ട്രസ്റ്റിനെ തുടർന്നും നയിക്കും. പുതിയ ഭാരവാഹികളും എക്‌സിക്യൂട്ടീവ് അംഗങ്ങളും എതിരില്ലാതെയാണു ജയിച്ചത്. വാർഷിക പൊതുയോഗത്തിൽ ഔദ്യോഗിക പ്രഖ്യാപനം നടത്തി.
ഡോ. എം.എൻ.സോമൻ ചെയർമാനായും വെള്ളാപ്പള്ളി നടേശൻ സെക്രട്ടറിയായും തുടരും. തുഷാർ വെള്ളാപ്പള്ളി (അസിസ്റ്റന്റ് സെക്രട്ടറി), ഡോ. ജി.ജയദേവൻ (ട്രഷറർ) എന്നിവരാണു മറ്റു ഭാരവാഹികൾ. തുടർച്ചയായി 10ാം തവണയാണു വെള്ളാപ്പള്ളി നടേശൻ സെക്രട്ടറിയാകുന്നത്.
എക്സിക്യൂട്ടീവ് അംഗങ്ങൾ: എസ്.ആർ.എം.അജി, മോഹൻ ശങ്കർ, എൻ.രാജേന്ദ്രൻ, കെ.പത്മകുമാർ, എ.സോമരാജൻ, കെ.ആർ.ഗോപിനാഥ്, പി.എൻ.രവീന്ദ്രൻ, സന്തോഷ് അരയക്കണ്ടി, മേലാൻകോട് വി.സുധാകരൻ, ഡോ. എ.വി.ആനന്ദരാജ്, പി.സുന്ദരൻ, കെ.അശോകൻ പണിക്കർ, സംഗീത വിശ്വനാഥൻ, പ്രേമരാജ്, എ.ജി.തങ്കപ്പൻ, പി.എൻ.നടരാജൻ, പി.വി.ബിനേഷ് പ്ലാത്താനത്ത്. വിദഗ്ധ അംഗങ്ങൾ: ഡോ. ജയറാം, മേലാൻകോട് വി.സുധാകരൻ, പ്രദീപ് വിജയൻ. മുഖ്യ വരണാധികാരി രാജേഷ് കണ്ണനാണു വിജയികളെ പ്രഖ്യാപിച്ചത്.




