- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
മഴക്കാലം: വിഷപ്പാമ്പുകളെ സൂക്ഷിക്കണമെന്ന് നിർദ്ദേശം
കോഴിക്കോട് :മഴക്കാലത്ത് വിഷപ്പാമ്പുകളെ സൂക്ഷിക്കണമെന്ന് നിർദ്ദേശം. വെള്ളക്കെട്ടുകളും നീർച്ചാലുകളും രൂപപ്പെടുന്നതോടെ പാമ്പുകളുടെ മാളങ്ങളിൽ വെള്ളം കയറുകയും അവ മനുഷ്യവാസമുള്ളയിടങ്ങളിലേക്ക് വരാനും സാധ്യതയുള്ളതായി ജില്ലാ മെഡിക്കൽ ഓഫീസർ.
കൽക്കെട്ടുകളിലും വിറകും മറ്റും സൂക്ഷിക്കുന്ന ചെറിയ ഷെഡുകളിലും വീടിനകത്തും ഇവ എത്തിപ്പെടാൻ സാധ്യതയുള്ളതിനാൽ വളരെ ശ്രദ്ധിക്കണം. പാമ്പുകടിയേറ്റാൽ പരിഭ്രമിക്കാതെ കടിയേറ്റയാളെ സമാധാനപ്പെടുത്തുകയാണ് ചെയ്യേണ്ടത്. ശരീരം അനക്കരുത്, സൗകര്യപ്രദമായി ഇരുത്തുത്തണം. ബോധം നഷ്ടപ്പെടുന്ന സാഹചര്യത്തിൽ തറയിൽ ചരിച്ചു കിടത്തുക.
എത്രയും വേഗം ആന്റിവെനം ലഭ്യമായ ആശുപത്രിയിൽ എത്തിക്കുക. ബ്ലേയ്‌ഡോ കത്തിയോ ഉപയോഗിച്ച് മുറിവ് വലുതാക്കാൻ ശ്രമിക്കരുത്. മുറിവേറ്റ ഭാഗം മുറുക്കി കെട്ടാനും പാടില്ല. തിരുവനന്തപുരം ജില്ലയിൽ പാമ്പിൻ വിഷത്തിനെതിരായ ആന്റിവെനം ജനറൽ ആശുപത്രി, ചിറയിൻകീഴ് താലൂക്ക് ആസ്ഥാന ആശുപത്രി, വിതുര താലൂക്ക് ആശുപത്രി എന്നിവിടങ്ങളിൽ ലഭ്യമാണ്.
പാമ്പുകടിയേറ്റാൽ ഉടനടി ശാസ്ത്രീയ ചികിത്സ തേടേണ്ടതാണന്നും ജില്ലാ മെഡിക്കൽ ഓഫീസർ അറിയിച്ചു.



