പാലക്കാട്: തദ്ദേശ തിരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ യു.ഡി.എഫ് സ്ഥാനാർത്ഥിയെ പാമ്പുകടിച്ചു. പാലക്കാട് കാവശ്ശേരി ഗ്രാമപഞ്ചായത്ത് ഒന്നാം വാർഡ് യു.ഡി.എഫ് സ്ഥാനാർത്ഥി അനില അജീഷിനാണ് വിഷപ്പാമ്പിന്റെ കടിയേറ്റത്.

ഇന്നലെ രാവിലെ എട്ടുമണിക്കാണ് സംഭവം നടന്നത്. പാലക്കാട് ജില്ലാ ആശുപത്രിയിൽ ചികിത്സ തേടി. 48 മണിക്കൂർ നിരീക്ഷണത്തിലാണെന്ന് ഡോക്ടർമാർ പറഞ്ഞു.