കണ്ണൂർ: പയ്യന്നൂരിൽ പാമ്പുകടിയേറ്റു അതീവഗുരുതരാവസ്ഥയിൽചികിത്‌സയിലായിരുന്ന യുവാവ് മരിച്ചു. കരിവെള്ളൂർ കുണിയനിലെ കുണ്ടത്തിൽ സജീവൻ (48) നാണ് മരണപ്പെട്ടത്. ശനിയാഴ്ച പകൽ വീട്ടുപറമ്പിൽ വച്ചാണ് അണലിയുടെ കടിയേറ്റത്. ബന്ധുക്കൾ ഉടൻ പയ്യന്നൂരിലെ ആശുപത്രിയിലെത്തിക്കുയും പ്രാഥമിക ചികിത്സ നൽകിയ ശേഷം ഗുരുതരാവസ്ഥയിൽ മംഗലാപുരത്തെ ആശുപത്രിയിലേക്ക് മാറ്റുകയുമായിരുന്നു.

ആശുപത്രിയിൽ തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സക്കിടെ ഞായറാഴ്ച ഉച്ചയോടെയാണ് മരണമടഞ്ഞത്. കുണിയനിലെ പരേതനായ കീനേരി കണ്ണന്റെയും നാരായണിയുടെയും മകനാണ്. ഓണക്കുന്നിലെ പാൽ സൊസൈറ്റി വാഹനത്തിലെ െ്രെഡവറായി ജോലി ചെയ്തുവരികയായിരുന്നു. അവിവാഹിതനാണ് സജീവൻ.സഹോദരങ്ങൾ: ശാന്ത, ദേവൻ ,സതീശൻ ,സന്തോഷ്, സബിത.