കൊഴിഞ്ഞാമ്പാറ: മുത്തശ്ശിക്കൊപ്പം ഉറങ്ങുകയായിരുന്ന എട്ടുവയസ്സുകാരി പാമ്പുകടിയേറ്റ് മരിച്ചു. അസ്‌ബിയ ഫാത്തിമയാണ് മരിച്ചത്. ഉറക്കത്തിൽ രണ്ട് പേർക്കും പാമ്പ് കടിയേറ്റിരുന്നു. എന്നാൽ കുട്ടിക്ക് കടിയേറ്റ വിവരം വീട്ടുകാർ അറിഞ്ഞിരുന്നില്ല. മുത്തശ്ശി ചികിത്സയിലായിരിക്കെയാണ് അസ്‌ബിയ മരിച്ചത്. പാലക്കാട് വണ്ണാമട മൂലക്കട മുഹമ്മദ് ജുബീറലി - സബിയ ബീഗം ദമ്പതികളുടെ മകളാണ് അസ്‌ബിയ.

ചൊവ്വാഴ്ച പുലർച്ചെ 1.30നായിരുന്നു സംഭവം. അസ്‌ബിയയും മുത്തശ്ശി റഹമത്തും (45) ഒരുമിച്ചായിരുന്നു ഉറങ്ങാൻ കിടന്നത്. പുലർച്ചയോടെ മുത്തശ്ശിയെ പാമ്പ് കടിച്ചിരുന്നു. തുടർന്ന് നാട്ടുകാരും വീട്ടുകാരും ചേർന്ന് ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ച് ചികിത്സിച്ചു. എന്നാൽ 2.30ന് അസ്ബിയ ഫാത്തിമ തളർന്നുവീണു. തുടർന്ന് നടത്തിയ പരിശോധനയിലാണ് കുട്ടിക്ക് പാമ്പ് കടിയേറ്റ വിവരം അറിയുന്നത്.