തിരുവനന്തപുരം: വീടിന്റെ പടിയിൽ വെച്ച് പാമ്പുകടിയേറ്റ് എട്ടുവയസ്സുകാരൻ മരിച്ചു. ജനാർദനപുരം സ്വദേശി അമ്പു വിശ്വനാഥ്-അതിഥി സത്യൻ ദമ്പതികളുടെ ഏക മകൻ ആദിനാഥാണ് (8) മരിച്ചത്.

വ്യാഴാഴ്ച വൈകിട്ട് ഏഴുമണിയോടെ വീട്ടിനുള്ളിലേക്ക് കയറുന്നതിനിടെ മുൻഭാഗത്തെ പടിയിൽ കിടന്ന പാമ്പിനെ അറിയാതെ ചവിട്ടിയതിനെ തുടർന്നാണ് കടിയേറ്റത്. കുട്ടിയെ ഉടൻ പാരിപ്പള്ളി മെഡിക്കൽ കോളേജിൽ എത്തിച്ചെങ്കിലും, അവിടെനിന്ന് തിരുവനന്തപുരം മെഡിക്കൽ കോളേജിലേക്ക് കൊണ്ടുപോകുന്നതിനിടെ യാത്രാമധ്യേ മരണം സംഭവിക്കുകയായിരുന്നു. സംഭവസ്ഥലത്ത് പരിശോധന നടത്തിയെങ്കിലും പാമ്പിനെ കണ്ടെത്താനായില്ല.