കുഴല്‍മന്ദം: പാമ്പുകടിയേറ്റ് ചികിത്സയിൽ കഴിയുകയായിരുന്ന വയോധിക മരിച്ചു. കുത്തനൂര്‍ കരടിയമ്പാറ നെല്ലിക്കാട് വീട്ടില്‍ മീനാക്ഷിയാണ് (75) മരിച്ചത്. വെള്ളിയാഴ്ച വൈകീട്ടാണ് വീട്ടുപരിസരത്തുവെച്ച് പാമ്പ് കടിച്ചത്. അണലി പാമ്പാണ് മീനാക്ഷിയെ കടിച്ചത്.

പാലക്കാട് ഒരു സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിൽ കഴിയവെയാണ് ഇന്ന് ഉച്ചത്തിരിഞ്ഞ് മരണത്തിന് കീഴടങ്ങിയത്.

ഭര്‍ത്താവ്: പരേതനായ കണ്ടു. മകന്‍: ഗുരുവായൂരപ്പന്‍ . മരുമകള്‍: രമണി (നഴ്സ്, അവൈറ്റിസ് ആശുപത്രി, നെന്മാറ). സംസ്‌കാരം നാളെ നടക്കും.