- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
വീട്ടിലെ ആവശ്യത്തിനായി വിറക് എടുക്കുന്നതിനിടയില്‍ ഒളിഞ്ഞിരുന്നത് വലിയ അപകടം; പാമ്പുകടിയേറ്റ വീട്ടമ്മയ്ക്ക് ദാരുണാന്ത്യം; ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല
കോഴിക്കോട്: വീട്ടിലെ വിറകുപുരയില്‍ നിന്നും വിറക് എടുക്കുന്നതിനിടയില്‍ പാമ്പ് കടിയേറ്റ് മധ്യവയസ്കയ്ക്ക് ദാരുണാന്ത്യം. മങ്ങാട് കൂട്ടാക്കില്‍ ദേവി(61) ആണ് മരിച്ചത്. ഇന്നലെ വൈകീട്ട് ആറ് മണിയോടെയായിരുന്നു അപകടം നടന്നത്. വീട്ടിലെ ആവശ്യത്തിന് വിറക് പുരയില്‍ നിന്ന് വിറക് എടുക്കുന്നതിനിടയില്‍ പാമ്പ് പെട്ടെന്ന് കടിക്കുകയായിരുന്നു.
ഉടന്‍ തന്നെ കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന് രക്ഷിക്കാൻ സാധിച്ചില്ല. പിതാവ്: ചെക്കിണി കുന്നുമ്മല്‍. അമ്മ: നാരായണി. ഭര്‍ത്താവ്: ബാലന് കൊല്ലരുതൊടികയില്‍. മക്കള്‍: വിനോദ്, ബിന്ദു, ബിനീഷ്. സംസ്കാരം ഇന്ന് വീട്ടുവളപ്പില്‍ നടക്കും.
Next Story