- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
തൊടുപുഴയിൽ പാമ്പുകടിയേറ്റ് ചികിത്സയിലിരുന്ന വീട്ടമ്മ മരിച്ചു; അപകടം വീട്ടിൽ അടുക്കിവെച്ചിരുന്ന വിറക് മാറ്റുന്നതിനിടെ
തൊടുപുഴ: പാമ്പുകടിയേറ്റ് ചികിത്സയിൽ കഴിയുകയായിരുന്ന വീട്ടമ്മ മരിച്ചു. തൊടുപുഴയിലാണ് സംഭവം നടന്നത്. പെരുമ്പിള്ളിച്ചിറ പ്ലാത്തോട്ടത്തിൽ ആയിഷയാണ് (42) മരിച്ചത്.
കഴിഞ്ഞ ശനിയാഴ്ച രാവിലെയായിരുന്നു സംഭവം നടന്നത്. രാവിലെ വീട്ടിൽ അടുക്കിവെച്ചിരുന്ന വിറക് മാറ്റുന്നതിനിടെ പാമ്പിന്റെ കടിയേൽക്കുകയായിരുന്നു.
തുടർന്ന് കോലഞ്ചേരി മെഡിക്കൽ കോളേജിൽ തീവ്ര പരിചരണ വിഭാഗത്തിൽ പ്രവേശിപ്പിക്കുകയായിരുന്നു. ശേഷം ചികിത്സയിൽ കഴിയവേ മരണത്തിന് കീഴടങ്ങുകയായിരിന്നു.
Next Story