- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
സെക്രട്ടറിയേറ്റില്‍ വീണ്ടും പാമ്പ്; പരിഭ്രാന്തരായി ജീവനക്കാര്‍; ഹൗസ് കീപ്പീങ് വിഭഗം ജീവനക്കാര്‍ എത്തി പാമ്പിനെ അടിച്ച് കൊന്നു
തിരുവനന്തപുരം: തിരുവനന്തപുരം സെക്രട്ടറിയേറ്റില്‍ പാമ്പ്. പൊതുമരാമത്ത് ഇലക്ട്രിക്കല്‍ വിഭാഗം അസിസ്റ്റന്റ് എന്‍ജിനീയറുടെ ഓഫിസിലാണ് പാമ്പിനെ കണ്ടത്. രാവിലെ 10 മണിയോടെയാണ് സംഭവം. പാമ്പിനെ കണ്ടപാടെ ജീവനക്കാര്‍ പരിഭ്രാന്തിയിലായി. പരിഭ്രാന്തരായ ജീവനക്കാര്‍ ഉടന്‍ തന്നെ വിവരം ഹൗസ് കീപ്പിങ് വിഭാഗത്തെ അറിയിച്ചു. തുടര്‍ന്ന് ജീവനക്കാര്‍ ഇതിനെ അടിച്ചു കൊന്നു.
പഴയ നിയമസഭാ മന്ദിരത്തിനു തൊട്ടുപിന്നിലുള്ള ഓഫിസ് കെട്ടിടത്തിലാണ് പാമ്പ് കയറിക്കൂടിയത്. കഴിഞ്ഞ ദിവസം പാമ്പിനെ കണ്ട ജല വിഭവ വകുപ്പ് ഓഫിസും ഇതിനു സമീപത്താണ്. അന്ന് പാമ്പിനെ പിടികൂടാന്‍ കഴിഞ്ഞിരുന്നില്ല. ആ പാമ്പ് തന്നെയൊകാം ഇതെന്നാണ് ഓഫീസില്‍ ഉള്ളവര്‍ പറയുന്നത്.
Next Story