ന്യൂഡൽഹി: സ്വപ്ന സുരേഷിന്റെ വെളിപ്പെടുത്തലിൽ നടപടി തേടി ബിജെപി സംസ്ഥാന ഉപാധ്യക്ഷ ശോഭ സുരേന്ദ്രൻ ദേശീയ വനിത കമീഷൻ അധ്യക്ഷയെ കണ്ടു. തോമസ് ഐസക്, കടകംപള്ളി സുരേന്ദ്രൻ, പി. ശ്രീരാമകൃഷ്ണൻ എന്നിവർക്കെതിരായ സ്വപ്നയുടെ വെളിപ്പെടുത്തലിൽ നടപടിക്കായാണ് ദേശീയ വനിത കമീഷൻ അധ്യക്ഷ രേഖ ശർമയെ കണ്ടത്. കേന്ദ്ര വനിത ശിശുക്ഷേമ മന്ത്രി സ്മൃതി ഇറാനിക്ക് പരാതിയും നൽകി.

ഗവർണർ ആരിഫ് മുഹമ്മദ് ഖാനുമായും കേരള ഹൗസിൽ ശോഭ കൂടിക്കാഴ്ച നടത്തി.