- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
പണമില്ല! നടി ശോഭന ഉള്‍പ്പെടെ മൂന്ന് പേര്‍ക്ക് ഡി ലിറ്റ് പ്രഖ്യാപിച്ച് അഞ്ച് വര്‍ഷം കഴിഞ്ഞിട്ടും നല്‍കാതെ കാലടി സംസ്‌കൃത സര്‍വകലാശാല
നടി ശോഭന ഉള്‍പ്പെടെ മൂന്ന് പേര്‍ക്ക് ഡി ലിറ്റ് പ്രഖ്യാപിച്ച് അഞ്ച് വര്‍ഷം കഴിഞ്ഞിട്ടും നല്‍കാതെ കാലടി സംസ്‌കൃത സര്‍വകലാശാല

കൊച്ചി: നടി ശോഭന ഉള്‍പ്പെടെ മൂന്ന് പേര്‍ക്ക് ഡി ലിറ്റ് ബിരുദം പ്രഖ്യാപിച്ച് അഞ്ച് വര്‍ഷം കഴിഞ്ഞിട്ടും നല്‍കാതെ കാലടി സര്‍വകലാശാല. കടുത്ത സാമ്പത്തിക പ്രതിസന്ധിയിലായതിനാല്‍ ഡി ലിറ്റിനെക്കുറിച്ച് നിലവില്‍ ചിന്തിച്ചിട്ട് പോലുമില്ലെന്ന് സര്‍വകലാശാല വി.സി ഡോക്ടര്‍ കെ. ഗീതാ കുമാരി പ്രതികരിച്ചു.
ചടങ്ങ് നടത്താന്‍ 15 ലക്ഷം വേണമെന്നും സാമ്പത്തിക സ്ഥിതി മാറുന്നതിനനുസരിച്ച് ഡി ലിറ്റ് നല്‍കുന്നതിനെക്കുറിച്ച് ആലോചിക്കുമെന്ന് വി.സി വ്യക്തമാക്കി. ശോഭനക്കു പുറമെ സംസ്‌കൃത പണ്ഡിതന്‍ എന്‍.പി ഉണ്ണി, ശാസ്ത്രീയ സംഗീതജ്ഞന്‍ ടി.എം കൃഷ്ണ എന്നിവര്‍ക്കാണ് 2021ല്‍ ഡി ലിറ്റ് നല്‍കി ആദരിക്കാന്‍ തീരുമാനിച്ചത്.
ഭരതനാട്യത്തിലും ചലച്ചിത്രരംഗത്തും നല്‍കിയ സംഭാവനകളുടെ അടിസ്ഥാനത്തിലാണ് ശോഭനക്ക് ഡി ലിറ്റ് നല്‍കാന്‍ തീരുമാനിച്ചത്. ശാസ്ത്രീയ സംഗീതത്തിലെ സമഗ്ര സംഭാവന സംബന്ധിച്ച് ടി.എം.കൃഷ്ണക്കും സംസ്‌കൃത സാഹിത്യത്തിലും ഗവേഷണത്തിലുമുള്ള സംഭാവന പരിഗണിച്ച് ഡോ.എന്‍.പി ഉണ്ണിക്കും ഡിലിറ്റ് നല്‍കാന്‍ സര്‍വകലാശാല തീരുമാനിച്ചിരുന്നു.


