- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
സോളാര്‍ പാനല്‍ ഘടിപ്പിക്കുന്നതിനിടെ അപകടം; പിടിവിട്ട് കെട്ടിടത്തിന് മുകളിൽ താഴേയ്ക്ക് വീണു; ആലുവയിൽ യുവാവിന് ദാരുണാന്ത്യം
ആലുവ: കെട്ടിടത്തിന് മുകളിൽ സോളാര്‍ പാനല്‍ ഘടിപ്പിക്കുന്നതിനിടെ പിടിവിട്ട് താഴേക്ക് വീണ യുവാവിന് ദാരുണാന്ത്യം. ഏലൂര്‍ വടക്കുംഭാഗം മണലിപ്പറമ്പില്‍ വീട്ടില്‍ ഉണ്ണികൃഷ്ണന്റെ മകന്‍ നിഖില്‍(31) ആണ് മരിച്ചത്.
കടുങ്ങല്ലൂര്‍ എടയാർ വ്യവസായ മേഖലയിൽ പ്രവര്‍ത്തിക്കുന്ന ടെക്സ് ഇന്‍ഡ്യ എന്ന കമ്പനിയിലെ ഇലക്ട്രീഷ്യനാണ് നിഖില്‍. വ്യാഴാഴ്ച വൈകിട്ട് കമ്പനിയുടെ മുകളില്‍ സോളാര്‍ പാനല്‍ ഘടിപ്പിക്കുന്നതിനായി കയറിയതാണ്. ജോലി ചെയ്യുന്നതിനിടെ പിടിവിട്ട് താഴേക്ക് വീഴുകയായിരുന്നു.
തലയ്ക്കും വാരിയെല്ലിനും ഗുരുതരമായി പരിക്കേറ്റ നിഖിലിനെ എറണാകുളത്തെ സ്വകാര്യ ആശുപത്രിയിലെത്തിച്ച് ചികിത്സ നല്‍കിയെങ്കിലും വെള്ളിയാഴ്ച പുലർച്ചെയോടെ മരണത്തിന് കീഴടങ്ങി. പോസ്റ്റ്മോർട്ടത്തിനു ശേഷം മൃതദേഹം ബന്ധുക്കൾക്ക് വിട്ടു നൽകി. സംസ്കാരം നടത്തി. ഭാര്യ: ലക്ഷ്മി. മകള്‍: നന്ദന. അമ്മ: സനജ.
Next Story