തൃശൂർ: ദേശമംഗലം കൊണ്ടയൂരിൽ മദ്യപിച്ചെത്തിയ മകൻ അമ്മയെ മർദിച്ച് അവശയാക്കി. കൊണ്ടയൂർ സ്വദേശി സുരേഷ് (40) ആണ് അമ്മ ശാന്തയെ (68) വടിയെടുത്ത് അടിച്ചു പരിക്കേൽപ്പിച്ചത്. കയ്യിനും കാലിനും സാരമായി പരിക്കേറ്റ ശാന്ത മുളങ്കുന്നത്തുകാവ് മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലാണ്.

രക്തം വാർന്ന നിലയിൽ കിടന്നിരുന്ന അമ്മയെ സുരേഷ് വീട്ടിൽ ഉപേക്ഷിച്ച് പോകുകയായിരുന്നു. നാട്ടുകാരാണ് പൊലീസിനെ വിവരമറിയിച്ചത്. സുരേഷിനെതിരെ പൊലീസ് വധശ്രമത്തിനു കേസെടുത്തിട്ടുണ്ട്. രണ്ട് വർഷം മുൻപ് സഹോദരൻ സുബ്രഹ്മണ്യനെ മർദിച്ച് കൊലപ്പെടുത്തിയ കേസിലെ പ്രതിയാണ് സുരേഷ്.