- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ലഹരിവസ്തുക്കൾക്ക്പണം കൊടുത്തില്ല; അമ്മയുടെ ഇരു കൈകളിലും വെട്ടി പരിക്കേൽപ്പിച്ച് മകന്റെ ക്രൂരത; സംഭവം കണ്ണൂരിൽ
കണ്ണൂർ:ലഹരി വസ്തുക്കൾ വാങ്ങാൻ പണം നൽകാതത്തിന്റെ പേരിൽ വയോധികയായ അമ്മയോട് മകന്റെ ക്രൂരത.ലഹരിക്കടിമയായ മകൻ അമ്മയോട് നിരന്തരം ലഹരിക്കായി പണം ആവശ്യപ്പെട്ടിരുന്നു.കഴിഞ്ഞ ദിവസം അമ്മ ജാനു പണം നൽകാൻ വിസമ്മതിച്ചതിനെ തുടർന്ന ഇരു കൈകളിലും വെട്ടിപ്പരിക്കേൽപ്പിക്കുകയായിരുന്നു.
കണ്ണൂർ വടക്കെ പൊയിലൂരിൽ ഇന്നലെ രാത്രിയാണ് സംഭവം നടന്നത്.വടക്കയിൽ ജാനുവിനെയാണ് മകൻ നിഖിൽ രാജ് ആക്രമിച്ചത്. ആക്രമണത്തിൽ ഇവരുടെ രണ്ടു കൈകളിലും പരിക്കേറ്റിട്ടുണ്ട്. സംഭവമറിഞ്ഞെത്തിയ പൊലീസാണ് ഇവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.
ആക്രമണത്തിനുശേഷം മകൻ നിഖിൽ ഒളിവിലാണ്. അമ്മ പരാതി നൽകാൻ തയ്യാറാകാത്തതിനാൽ പൊലീസ് കേസ് രജിസ്റ്റർ ചെയ്തിട്ടില്ലെന്നാണ് വിവരം.
Next Story




