- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
തൃശൂരിൽ അമ്മയെ ഗ്യാസ് സിലിണ്ടർ കൊണ്ട് തലയ്ക്കടിച്ചു കൊന്നു; 24കാരൻ പൊലീസ് സ്റ്റേഷനിൽ കീഴടങ്ങി; കൊലപാതക കാരണം വെളിപ്പെടുത്താതെ പ്രതി
തൃശൂർ: കോടാലിയിൽ 24കാരൻ അമ്മയെ തലയ്ക്കടിച്ച് കൊന്നു. കിഴക്കേ കോടാലി സ്വദേശിനി ശോഭനയാണ് മരിച്ചത്. ഗ്യാസ് സിലിണ്ടർ ഉപയോഗിച്ചായിരുന്നു ആക്രമണമെന്ന് പൊലീസ് പറയുന്നു. മകൻ വിഷ്ണുവിനെ പൊലീസ് കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്ത് വരുന്നു.
തൃശൂർ വെള്ളിക്കുളങ്ങര കിഴക്കേ കോടാലിയിലാണ് സംഭവം. കൊലപാതകത്തിന് ശേഷം മകൻ പൊലീസ് സ്റ്റേഷനിൽ എത്തി നടന്ന സംഭവം പറയുകയായിരുന്നു. ശ്വാസംമുട്ടിച്ച് കൊലപ്പെടുത്തിയ ശേഷം തലയിൽ ഗ്യാസ് സിലിണ്ടർ ഇടുകയായിരുന്നുവെന്നാണ് വിഷ്ണു നൽകിയ മൊഴിയെന്ന് പൊലീസ് പറയുന്നു.
കൊല ചെയ്യാനുള്ള കാരണം ആവർത്തിച്ച് ചോദിച്ചിട്ടും വിഷ്ണു വ്യക്തമായ മറുപടി നൽകിയില്ലെന്നാണ് പൊലീസ് പറയുന്നത്. രണ്ടാനച്ഛനൊപ്പമായിരുന്നു അമ്മ താമസിച്ചിരുന്നത്.
മറുനാടന് മലയാളി ബ്യൂറോ
Next Story