- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
മദ്യ ലഹരിയിൽ പൊരിഞ്ഞ തർക്കം; അച്ഛനെ വെട്ടി പരിക്കേൽപ്പിച്ച് മകൻ; ആശുപത്രിയിൽ പ്രവേശിപ്പിച്ചു; സംഭവം ഗുരുവായൂരിൽ
തൃശൂർ: മദ്യ ലഹരിയിൽ ഉണ്ടായ വാക്ക് തർക്കത്തെ തുടർന്ന് അച്ഛനെ മകൻ വെട്ടിപ്പരിക്കേൽപ്പിച്ചു. ഗുരുവായൂരിലാണ് സംഭവം നടന്നത്. ഇരുവരും തമ്മിൽ നടന്ന തർക്കത്തെ തുടർന്നുണ്ടായ പ്രകോപനത്തിൽ മകൻ അച്ഛനെ വെട്ടുകയായിരുന്നു. ഗുരുവായൂർ നെന്മിനി പുതുക്കോട് വീട്ടിൽ ഉണ്ണികൃഷ്ണനാണ് വെട്ടേറ്റത്.
പരിക്കേറ്റ ആളിന് 60 വയസുണ്ട്. മകൻ സുഭാഷിനുമായുണ്ടായ വാക്ക് തർക്കത്തിനിടെ ഉണ്ണികൃഷ്ണന് തലയ്ക്ക് പുറകിലാണ് വെട്ടേറ്റത്.
പരിക്കേറ്റ ഉണ്ണികൃഷ്ണനെ ചാവക്കാട് ഗവ. താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സംഭവത്തിൽ പോലീസ് കേസെടുത്തു. അന്വേഷണം നടക്കുന്നതായും പറഞ്ഞു.
Next Story