- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
സ്വന്തം അമ്മയെ മാനസിക രോഗിയാക്കാൻ ശ്രമം; ദേഷ്യം സഹിക്കാൻ കഴിയാതെ ആക്രമണം; മാതാവിന്റെ മുഖത്ത് കുത്തിപ്പരിക്കേൽപ്പിച്ച് ക്രൂരത; മാരക പരിക്ക്; സംഭവം ഉപ്പളയിൽ
കാസർഗോഡ്: സ്വന്തം അമ്മയെ മാനസിക രോഗിയാക്കാൻ ശ്രമിച്ച് ആക്രമണം. പിന്നാലെ മകൻ മാതാവിനെ കുത്തിപ്പരിക്കേൽപ്പിച്ചു. കാസർഗോഡ് ഉപ്പളയിലാണ് ദാരുണ സംഭവം നടന്നത്. മുഹ്സിൻ എന്ന യുവാവാണ് അമ്മ ഷമീം ബാനുവിനെ കുത്തിയത്. മുഹ്സിൻ ഡ്രൈവറായി ജോലിചെയ്യുകയാണ്. ആക്രമണത്തിൽ ഷമീം ബാനുവിന് മുഖത്ത് പരിക്ക് പറ്റി.
ഷമീം ബാനു നിലവിൽ കണ്ണൂർ മെഡിക്കൽ കോളേജിൽ ചികിത്സയിൽ കഴിയുകയാണ്. യുവാവിനെ മഞ്ചേശ്വരം പോലീസ് കസ്റ്റഡിയിൽ എടുത്തിട്ടുണ്ട്. മാനസിക രോഗിയാക്കാന്‍ ശ്രമമെന്ന് ആരോപിച്ചാണ് മുഹ്സിൻ ആക്രമണം നടത്തിയത്.സ്ഥലത്ത് പോലീസെത്തി തുടർ നടപടികൾ സ്വീകരിച്ചു.
Next Story