- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കോട്ടയത്ത് ലഹരി ഉപയോഗത്തെ ചൊല്ലി തർക്കം; മകൻ അച്ഛനെ കുത്തി കൊന്നു; പ്രതി പിടിയിൽ
കോട്ടയം: കോട്ടയം കുമാരനെല്ലൂരിൽ ലഹരി ഉപയോഗത്തെ ചൊല്ലിയുണ്ടായ തർക്കത്തിൽ മകൻ അച്ഛനെ കുത്തി കൊലപ്പെടുത്തി. ഇടയാടി സ്വദേശി രാജു (70) ആണ് കൊല്ലപ്പെട്ടത്. സംഭവത്തിൽ പ്രതിയായ രാജുവിന്‍റെ മകൻ അശോകനെ പോലീസ് അറസ്റ്റ് ചെയ്തു. ഇവർ രണ്ടുപേരും മാത്രമാണ് വീട്ടിൽ താമസിച്ചിരുന്നത്.
അശോകൻ ലഹരിക്ക് അടിമയായിരുന്നു ഇതിനെ തുടർന്നുണ്ടായ തര്‍ക്കമാണ് കൊലപാതകത്തിൽ കലാശിച്ചതെന്ന് പോലീസ് പറഞ്ഞു. മുൻപും ഇതിനെ ചൊല്ലി തർക്കങ്ങളുണ്ടായിട്ടുണ്ട്.
അശോകന്‍റെ ലഹരി ഉപയോഗവുമായി ബന്ധപ്പെട്ട് ഇരുവരും തമ്മിൽ തര്‍ക്കമുണ്ടായിരുന്നു. തര്‍ക്കത്തിനിടയിൽ അശോകൻ കത്തികൊണ്ട് രാജുവിനെ കുത്തുകയായിരുന്നു.
തുടര്‍ന്ന് പോലീസ് സ്ഥലത്തെത്തി തുടര്‍ നടപടി സ്വീകരിച്ചു. ഇന്‍ക്വസ്റ്റിനുശേഷം രാജുവിന്‍റെ മൃതദേഹം കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് മാറ്റി. പ്രതിയെ അറസ്റ്റ് ചെയ്ത് റിമാൻഡിലാക്കി.