- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഗായകൻ സൂരജ് സന്തോഷിനെ ഫോണിൽ വിളിച്ച് അസഭ്യം പറഞ്ഞയാൾ അറസ്റ്റിൽ
തിരുവനന്തപുരം: ഗായകൻ സൂരജ് സന്തോഷിനെ ഫോണിൽ വിളിച്ച് അസഭ്യം പറഞ്ഞ കേസിലെ പ്രതി അറസ്റ്റിൽ. എറണാകുളം സ്വദേശി ഉണ്ണികൃഷ്ണനെ പൂജപ്പുര പൊലീസ് അറസ്റ്റ് ചെയ്തു. നോട്ടീസ് നൽകി വിളിച്ചു വരുത്തി അറസ്റ്റ് ചെയ്യുകയായിരുന്നു. അറസ്റ്റ് രേഖപ്പെടുത്തിയ ശേഷം പ്രതിക്ക് ജാമ്യം നൽകി.
രാമക്ഷേത്ര പ്രതിഷ്ഠയോട് അനുബന്ധിച്ച് ഗായിക ചിത്ര നടത്തിയ പരാമർശവും അതിനോട് പ്രതികരിച്ച ഗായകൻ സൂരജ് സന്തോഷിന്റെ പ്രതികരണവും കഴിഞ്ഞ ദിവസങ്ങളിൽ വലിയ ചർച്ചയായിരുന്നു. അയോദ്ധ്യയിലെ രാമക്ഷേത്ര പ്രതിഷ്ഠാദിനവുമായി ബന്ധപ്പെട്ട് കെ എസ് ചിത്ര പങ്കുവച്ച വീഡിയോയാണ് വലിയ വിവാദങ്ങൾക്ക് വഴിവെച്ചത്. ചിത്രയ്‌ക്കെതിരെ വൻ വിമർശനമാണ് സൂരജ് നടത്തിയത്. പിന്നാലെ വലിയ തോതിൽ സൈബർ ആക്രമണങ്ങൾക്ക് ?സൂരജ് പാത്രമാവുകയും ചെയ്തിരുന്നു.
Next Story



