- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
വിവാഹ അഭ്യർത്ഥന നിരസിച്ചതിന് 20 കാരിയായ കാമുകിയെ 29കാരൻ മൃഗീയമായി കൊന്നത് 32 തവണ കുത്തി; സൂര്യഗായത്രി കൊലക്കേസിൽ സാക്ഷി വിസ്താരം തുടരുന്നു; നാല് സാക്ഷികളോട് 15ന് ഹാജരാകാൻ ഉത്തരവ്
തിരുവനന്തപുരം: വിവാഹ അഭ്യർത്ഥന നിരസിച്ചതിന് 20 കാരിയായ കാമുകിയെ 29കാരൻ 32 തവണ കുത്തി മൃഗീയമായി കൊലപ്പെടുത്തിയ നെടുമങ്ങാട് കരിപ്പൂര് സൂര്യഗായത്രി കൊലക്കേസിൽ 5 സാക്ഷികളെ വിസ്തരിച്ചു. 3 രേഖകൾ കോടതി തെളിവിൽ സ്വീകരിച്ചു. 4 സാക്ഷികളെ 15 ന് ഹാജരാക്കാൻ വിചാരണ കോടതിയായ തിരുവനന്തപുരം അഡീ. ജില്ലാ സെഷൻസ് കോടതി ഉത്തരവിട്ടു.
അനവധി ക്രൈം കേസ് പ്രതിയായ അരുണിന് ജാമ്യം നൽകാതെ കസ്റ്റഡിയിലിട്ടാണ് വിചാരണ ചെയ്യുന്നത്. ക്രൂര മൃഗീയ കൊലപാതകമെന്ന് നിരീക്ഷിച്ച തിരുവനന്തപുരം ജില്ലാ സെഷൻസ് കോടതിയാണ് പ്രതി വിളപ്പിൽ വില്ലേജിൽ പേയാട് ചിറക്കോണം സ്വദേശി അരുണിന് (29) ജാമ്യം നിരസിച്ചത്.കൃത്യ ദിവസമായ 2021 ഓഗസ്റ്റ് 30 മുതൽ റിമാന്റിൽ കഴിയുന്ന പ്രതിയെ ഇരുമ്പഴിക്കുള്ളിലിട്ട് കസ്റ്റോഡിയൽ വിചാരണ ചെയ്യാൻ ജഡ്ജി പി.വി.ബാലകൃഷ്ണൻ ഉത്തരവിട്ടു. കുറ്റകൃത്യത്തിന്റെ കാഠിന്യ തീവ്രത , ക്രിമിനൽ പശ്ചാത്തലം , സമാന കൃത്യങ്ങൾ ആവർത്തിക്കൽ , സാക്ഷികളെ ഭീഷണിപ്പെടുത്തൽ , ശിക്ഷ ഭയന്നുള്ള ഒളിവിൽ പോകൽ എന്നിവക്കുള്ള സാധ്യത പരിഗണിക്കുമ്പോൾ ജാമ്യം നൽകാനാവില്ലെന്ന് കോടതി ഉത്തരവിൽ വ്യക്തമാക്കി. പ്രഥമദൃഷ്ട്യാ പ്രതി കുറ്റം ചെയ്തതായി അനുമാനിക്കാവുന്ന തെളിവുകൾ ഉണ്ടെന്ന് വലിയ മല പൊലീസ് റിപ്പോർട്ട് വിലയിരുത്തിയ കോടതി ചൂണ്ടിക്കാട്ടി. സൂര്യഗായത്രിയെ 32 തവണ കുത്തി മടങ്ങാൻ നേരം ശരീരം അനങ്ങിയപ്പോൾ വീണ്ടും ക്രൂരമായി കുത്തി മരണം ഉറപ്പു വരുത്തിയ ശേഷം ഓടി രക്ഷപ്പെട്ടുവെന്നാണ് കേസ്.
മൂന്നുദിവസം കൊണ്ടാണ് കൊലപാതകം ആസൂത്രണം ചെയ്തതെന്നാണ് പ്രതി പൊലീസിനു നൽകിയ കുറ്റസമ്മത മൊഴിയായി കോടതിയിൽ ഹാജരാക്കിയിട്ടുള്ളത്. 2021 ഓഗസ്റ്റ് 30 നട്ടുച്ചക്ക് 1.30 മണിക്കായിരുന്നു സൂര്യഗായത്രി മാതാപിതാക്കളോടൊപ്പം താമസിച്ചിരുന്ന കരിപ്പൂര് വാടക വീട്ടിൽ കൊലപാതകം നടന്നത്. പിൻവാതിലൂടെ കയറിയാണ് കൈയിൽ കരുതിയിരുന്ന കത്തി ഉപയോഗിച്ച് കൃത്യം ചെയ്തത്.
കുറ്റസമ്മത മൊഴി ഇപ്രകാരമാണ് : കൊലപാതകം നടക്കുന്നതു വരെയുള്ള മൂന്നു ദിവസങ്ങളിൽ തുടർച്ചയായി സൂര്യഗായത്രിയുടെ വീടിനു സമീപത്തെത്തി. ജംഗ്ഷനിലും സമീപത്തുള്ള വീടുകളിലും ആൾക്കാർ കുറവുള്ളതു പരിഗണിച്ചാണ് കൊലപാതകത്തിനു ഉച്ച സമയം തെരഞ്ഞെടുത്തത്. വീടിന്റെ അടുക്കളഭാഗം വഴിയാണ് വീടിനു അകത്തെത്തിയത്. ആദ്യം വീട്ടുകാരെ ഭയപ്പെടുത്താനായി സൂര്യഗായത്രിയുടെ വികലാംഗയായ അമ്മയെ തല്ലി. അതിനുശേഷമാണ് കയ്യിൽ കരുതിയ ആയുധം ഉപയോഗിച്ച് സൂര്യഗായത്രിയെ 32 തവണ കുത്തിയത്. മരണം ഉറപ്പിച്ച് മടങ്ങാൻ നേരത്ത് ശരീരം അനങ്ങിയപ്പോൾ വീണ്ടും ആഴത്തിൽ കുത്തി മുറിവേൽപ്പിച്ചു മരണം ഉറപ്പാക്കി. ഇതിനിടയിൽ നിലവിളിച്ച പെൺകുട്ടിയുടെ അച്ഛനേയും തല്ലിയശേഷം വീടുവിട്ട് ഓടി രക്ഷപ്പെടുകയായിരുന്നു. തനിക്ക് ബാധ്യതയായിത്തീരുമെന്നു കരുതിയായിരുന്നു കൊലപാതകം നടത്തിയതെന്നുമാണ് പൊലീസിനു നൽകിയ കുറ്റസമ്മത മൊഴിയായി പൊലീസ് കോടതിയിൽ ഹാജരാക്കിയിരിക്കുന്നത്.
നേരത്തെ അരുണുമായി സ്‌നേഹബന്ധത്തിലായിരുന്ന സൂര്യ ഗായത്രി അതുപേക്ഷിച്ച് കൃത്യത്തിന് 4 വർഷം മുമ്പ് കൊല്ലം സ്വദേശിയുമായി വിവാഹം നടത്തി. അരുൺ മോഷണക്കേസ് പ്രതിയെന്നറിഞ്ഞതിനാലാണ് വീട്ടുകാർ അരുണുമൊത്തുള്ള വിവാഹം നിരസിച്ചത്. കൊല്ലം സ്വദേശിയുമായുള്ള വിവാഹ ബന്ധം വേർപെടുത്തി വീട്ടിലെത്തിയ സൂര്യഗായത്രി ലോട്ടറി കച്ചവടം നടത്തിയാണ് കുടുംബം പുലർത്തിയത്. മാതാപിതാക്കളുടെ ഏക അത്താണിയായിരുന്നു.
മറുനാടന് മലയാളി ന്യൂസ് കോണ്ട്രിബ്യൂട്ടര്