- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
പത്തനംതിട്ടയിൽ മതപരിപാടികൾ സംഘടിപ്പിക്കുന്നവർ മുൻകൂട്ടി അനുമതി വാങ്ങണം; എസ്പിയുടെ ഉത്തരവ്
പത്തനംതിട്ട: പത്തനംതിട്ട ജില്ലയിൽ മതപരമായ പരിപാടികൾ സംഘടിപ്പിക്കുന്നവർ പൊലീസിനെ മുൻകൂട്ടി അറിയിക്കണമെന്ന് ജില്ലാ പൊലീസ് മേധാവി. കളമശ്ശേരി സ്ഫോടനത്തിന്റെ പശ്ചാത്തലത്തിലാണ് എസ്‌പി വി അജിത്തിന്റെ നിർദ്ദേശം.
പൊലീസിന്റെ അറിവോ അനുമതിയോ ഇല്ലാതെ ഇത്തരം പരിപാടികൾ നടത്തിയാൽ സംഘാടകർക്കെതിരെ നിയമനടപടി സ്വീകരിക്കുമെന്ന് ജില്ലാ പൊലീസ് മേധാവി വ്യക്തമാക്കി. സ്ഫോടനത്തിന്റെ പശ്ചാത്തലത്തിൽ സംസ്ഥാനത്ത് എല്ലാ ജില്ലാ പൊലീസ് മേധാവിമാർക്കും പൊലീസ് ആസ്ഥാനത്തു നിന്നും അതീവ ജാഗ്രതാ നിർദ്ദേശം നൽകിയിട്ടുണ്ട്.
കളമശ്ശേരി സംഭവത്തിന്റെ പശ്ചാത്തലത്തിൽ മുഖ്യമന്ത്രി വിളിച്ച സർവകക്ഷിയോഗം ഇന്ന് തിരുവനന്തപുരത്ത് ചേരും. എല്ലാ പാർട്ടി പ്രതിനിധികളെയും യോഗത്തിലേക്ക് ക്ഷണിച്ചിട്ടുണ്ട്. വിദ്വേഷമുണ്ടാക്കുന്ന പ്രചാരണങ്ങൾ ഒഴിവാക്കേണ്ടതും, സമൂഹമാധ്യമങ്ങളിൽ ഇടപെടുന്നതിലെ ജാഗ്രതയും ചർച്ചയാകും. തുടർന്ന് സർവകക്ഷി വാർത്താസമ്മേളനവും നടത്തും.




