തിരുവനന്തപുരം: ഹോളി ആഘോഷത്തോടനുബന്ധിച്ച് എസി സ്പെഷ്യല്‍ ട്രെയിന്‍ അനുവദിച്ചു. തിരുവനന്തപുരം നോര്‍ത്ത് സാന്ദ്രഗച്ചി എക്സ്പ്രസ് (06081) 13, 20 തീയതികളില്‍ പകല്‍ 2.15ന് പുറപ്പെടും. മൂന്നാം ദിവസം പകല്‍ 2.15ന് സാന്ദ്രഗച്ചിയില്‍ എത്തും.

സാന്ദ്രഗച്ചി തിരുവനന്തപുരം നോര്‍ത്ത് എക്സ്പ്രസ് (06082) 16, 23 തീയതികളില്‍ പകല്‍ 2.20ന് പുറപ്പെടും. മൂന്നാംദിവസം രാവിലെ 9.55ന് തിരുവനന്തപുരം നോര്‍ത്തില്‍ എത്തും.

18 എസി ത്രീടയര്‍ കോച്ചുകളാണ് ഉണ്ടാകുക. ബുക്കിങ് ആരംഭിച്ചു കൊല്ലം, കായംകുളം, മാവേലിക്കര, ചെങ്ങന്നൂര്‍, തിരുവല്ല, കോട്ടയം, എറണാകുളം ടൗണ്‍, ആലുവ, തൃശൂര്‍, പാലക്കാട് എന്നിവിടങ്ങളില്‍ സ്റ്റോപ്പ് ഉണ്ടാകും.